Quantcast

'ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം'; യൂത്ത് ലീഗ് യുദ്ധവിരുദ്ധ വലയം 12ന്

ഒക്ടോബർ 12ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് മാനാഞ്ചിറയിലാണ് പരിപാടി.

MediaOne Logo

Web Desk

  • Published:

    9 Oct 2023 11:28 AM IST

Palastine Solidarity rally youth league kozhikode
X

കോഴിക്കോട്: ഫലസ്തീൻ: 'പീഡിത ജനതക്ക് ഐക്യദാർഢ്യം' എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യുദ്ധവിരുദ്ധ വലയം സംഘടിപ്പിക്കുന്നു. ഒക്ടോബർ 12ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് മാനാഞ്ചിറയിലാണ് പരിപാടി.

അതേസമയം ഇസ്രായേൽ-ഹമാസ് പോരാട്ടം അതിശക്തമായി തുടരുകയാണ്. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 16 സൈനികരുടെ പേരുവിവരം ഇസ്രായേൽ പുറത്തുവിട്ടു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 73 ആയി. ഹമാസ് പോരാളികൾ രാജ്യത്ത് നുഴഞ്ഞുകയറിയതായി ഇസ്രായേൽ വ്യക്തമാക്കി. 11 സൈനിക ക്യാമ്പുകളിലും 20 താമസ കേന്ദ്രങ്ങളിലും ഹമാസ് പോരാളികൾ നുഴഞ്ഞുകയറിയെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി അറിയിച്ചു.

TAGS :

Next Story