Quantcast

ലഹരി വിരുദ്ധ പോരാട്ടത്തിൽ മീഡിയവണിനൊപ്പം കൈകോർത്ത് യുവജനസംഘനകളും

സാമൂഹിക വിപത്തിനെ നേരിടാൻ ഒരേ മനസോടെ ക്രിയാത്മകമായ നിർദേശങ്ങളാണ് യുവജനസംഘടനാ നേതാക്കൾ മുന്നോട്ട് വെച്ചത്

MediaOne Logo

Web Desk

  • Updated:

    2022-10-09 08:28:45.0

Published:

9 Oct 2022 8:20 AM GMT

ലഹരി വിരുദ്ധ പോരാട്ടത്തിൽ മീഡിയവണിനൊപ്പം കൈകോർത്ത് യുവജനസംഘനകളും
X

കോഴിക്കോട്: യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരി വലയിൽ നിന്ന് മോചിപ്പിക്കാനുളള പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ഉണ്ടാകുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. യുവജനസംഘടനകളുടെ നിർദേശങ്ങളെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വാഗതം ചെയ്തു.

സജീവമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിലാണ് യുവജനസംഘനാ നേതാക്കൾ മീഡിവണിനൊപ്പം 'ഉണരൂ' കാമ്പയിനിന്റെ ഭാഗമായത്. സാമൂഹിക വിപത്തിനെ നേരിടാൻ ഒരേ മനസോടെ ക്രിയാത്മകമായ നിർദേശങ്ങളാണ് യുവജനസംഘടനാ നേതാക്കൾ മുന്നോട്ട് വെച്ചത്.

വിദ്യാർഥിയുവജന സംഘടനകൾ സജീവമായ കലാലയങ്ങളിലും ക്യാന്പസുകളിലും ലഹരിമാഫിക്കെതിരെ വലിയ ജാഗ്രത വേണമെന്നായിരുന്നു ഡി.വൈ.എഫ്.ഐ നേതാവ് വി.കെ സനോജിന്റെ നിർദേശം .

ലഹരിക്കെതിരായ പോരാട്ടം ആദ്യം തുടങ്ങേണ്ടത് വീടുകളിൽ നിന്നാകണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു.വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുന്നതിന് പ്രഥമ പരിഗണനമെന്നും അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായി കണ്ട് ഒറ്റപ്പെടുത്താതെ രോഗിയായി കണ്ട് അവർക്കൊപ്പം നിന്ന് പരിചരണം ഉറപ്പാക്കണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ മുന്നോട്ട് വെച്ച നിർദേശം.

മാരകമായ ലഹരിഉപയോഗം ഏറ്റവും കൂടി നിൽക്കുന്ന സമയത്തും ലഹരി വിരുദ്ധ ബോധവത്കരണത്തോടുള്ള സമൂഹത്തിന്റെ നിസംഗഭാവം ഉപേക്ഷിക്കണമെന്ന് സോളിഡാരിറ്റി നേതാവ് ഡോ.നഹാസ് മാള അഭിപ്രായപ്പെട്ടു. യുവജനസംഘടനാ നേതാക്കളുടെ ക്രിയാത്മകമായ നിർദേശങ്ങളെയും അഭ്യർത്ഥനകളേയും എക്സൈസ് മന്ത്രി എം ബി രാജേഷ്സ്വാഗതം ചെയ്തു.

TAGS :

Next Story