Quantcast

ഇടുക്കിയില്‍ യുവാവ് കുത്തേറ്റു മരിച്ചു

റുക്മാൻ അലിയെ വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-20 06:36:54.0

Published:

20 March 2023 1:57 AM GMT

Idukki murder
X

പ്രതീകാത്മക ചിത്രം

ഇടുക്കി: ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന റുക്മാൻ അലിയാണ്(36) കൊല്ലപ്പെട്ടത്. റുക്മാൻ അലിയെ വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു . മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.റുക്മാൻ അലിയെ വഴിയരികിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story