കോട്ടയത്ത് റോഡില്‍ ബിയര്‍ കുപ്പിയെറിഞ്ഞ് പൊട്ടിച്ച് യുവാക്കളുടെ അതിക്രമം
യുവാക്കളെക്കൊണ്ട് പൊലീസ് റോഡ് വൃത്തിയാക്കിച്ചു

Photo | MediaOne
കോട്ടയം: കോട്ടയത്ത് റോഡില്‍ ബിയര്‍ കുപ്പി എറിഞ്ഞ് പൊട്ടിച്ച് യുവാക്കളുടെ അതിക്രമം. കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപത്താണ് അക്രമമുണ്ടായത്. പിന്നാലെ യുവാക്കളെക്കൊണ്ട് പൊലീസ് റോഡ് വൃത്തിയാക്കിച്ചു.
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ യുവാക്കള്‍ ബിയര്‍കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്നാണ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെട്ടു. ഭാകരാന്തരീക്ഷമുണ്ടാക്കിയതിനും പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനും പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Next Story
Adjust Story Font
16

