വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്: യൂട്യൂബർ മണവാളൻ കസ്റ്റഡിയിൽ
പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

തൃശൂർ: യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ (26) പൊലീസ് കസ്റ്റഡിയിൽ. തൃശൂർ കേരള വർമ്മ കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷാക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷാൻ ഷാ. യൂട്യൂബിൽ 15 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിെൻറ ഉടമയാണ്. കേരളവർമ്മ കോളജിന് സമീപത്തുണ്ടായ മദ്യപാന തർക്കത്തിലാണ് വിദ്യാർഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.
Next Story
Adjust Story Font
16

