’’ചാനലുകളും ചില കൈകൊടുക്കലുകളും’’
അത്തരം ഒരു തെരഞ്ഞെടുപ്പ് കാല കരുതലിന് ഇന്ന് കോഴിക്കോട്ടെ സിവില്‍ സ്‌റ്റേഷന്‍ സാക്ഷ്യം വഹിച്ചു. കഥാപാത്രങ്ങളില്‍ ഒരാള്‍ സ്ഥാനാര്‍ഥി. മറ്റെയാള്‍ എതിര്‍ ചേരിയിലുള്ള മന്ത്രി.

എതിര്‍ ചേരിയിലുള്ളവരാണെങ്കിലും പരസ്പരം കാണുമ്പോള്‍ അഭിവാദ്യം ചെയ്യലും കുശലം പറയലുമൊക്കെ പതിവാണ്. രാഷ്ട്രീയക്കാരാകുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ തെരഞ്ഞെടുപ്പ് കാലത്തെ ഇതിനൊക്കെ മാറ്റമുണ്ടോ. ഒറ്റയടിക്ക് ഇല്ലായെന്നാവും രാഷ്ട്രീയക്കാരും ഉത്തരം പറയുക.
പക്ഷേ, അത് ചാനലുകാര്‍ ഒപ്പിയെടുക്കുന്നുണ്ടെങ്കിലോ. ചിലപ്പോള്‍ കരുതല്‍ വേണ്ടി വരും. അത്തരം ഒരു തെരഞ്ഞെടുപ്പ് കാല കരുതലിന് ഇന്ന് കോഴിക്കോട്ടെ സിവില്‍ സ്‌റ്റേഷന്‍ സാക്ഷ്യം വഹിച്ചു. കഥാപാത്രങ്ങളില്‍ ഒരാള്‍ സ്ഥാനാര്‍ഥി. മറ്റെയാള്‍ എതിര്‍ ചേരിയിലുള്ള മന്ത്രി. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെത്തിയത് നാമനിര്‍ദേശ പത്രിക നല്‍കാന്‍. കലക്ടറുടെ ഓഫീസിന് മുന്നിലെത്തിയ സ്ഥാനാര്‍ഥി അവിടെയുണ്ടായിരുന്നവര്‍ക്കൊക്കെ കൈ കൊടുത്ത് നില്‍ക്കുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ എ പ്രദീപ്കുമാറും പി ജയരാജനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് ഇന്ന് തന്നെയായിരുന്നു. അതിനായി മന്ത്രി ടി.പി രാമകൃഷ്ണനും കലക്ടറെ കാണാനെത്തി. കലക്ടറെ കണ്ട് പുറത്തേക്കിറങ്ങുന്ന മന്ത്രിയെ കണ്ട രാഘവന്‍ വേഗം ചെന്ന് കൈകൊടുത്തു. പിന്നെ നാമനിര്‍ദേശ പത്രിക ഇന്ന് നല്‍കുകയാണെന്നും പറഞ്ഞു. എപ്പോഴാ കൊടുക്കുകയെന്നായി മന്ത്രി. 11 മണിയെന്ന് രാഘവന്റെ മറുപടി. വാച്ച് നോക്കി 11 മണി തന്നെയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മടങ്ങാനായി മന്ത്രി തിരിയുമ്പോഴാണ്
എല്ലാം ചാനലുകാര്‍ പകര്‍ത്തിയതായി ടി പി രാമകൃഷ്ണന് ഓര്‍മവന്നത്. പിന്നെ കാമറയെ നോക്കി ഒരു ഡയലോഗങ്ങ് കാച്ചി. ''ഇവരെന്തിനാ വെറുതേ ഇങ്ങനെ''. മന്ത്രിയുടെ വേവലാതി ഈ ദൃശ്യം ചാനലുകാര്‍ എന്താക്കുമെന്ന് ആലോചിച്ചാണെന്ന് തിരിച്ചറിഞ്ഞവര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി പൊട്ടിച്ചിരിച്ചു.
Adjust Story Font
16

