Quantcast

പോളിംങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നഷ്ടമായ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ്

വോട്ടെടുപ്പ് ദിവസം തന്നെ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു

MediaOne Logo

Web Desk

  • Published:

    9 May 2019 3:18 PM GMT

പോളിംങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നഷ്ടമായ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ്
X

കോഴിക്കോട് ജില്ലയിലെ നിരവധി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായതായുള്ള പരാതിയില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്ത്. ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് സമയത്ത് ലഭിക്കാതിരുന്നതാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നഷ്ടമാക്കിയത്. കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മാത്രം 50ലധികം പേര്‍ക്ക് ഇത്തരത്തില്‍ വോട്ട് നഷ്ടമായെന്നാണ് പരാതി.

പലരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇ.ഡി.സി ലഭിച്ചിരുന്നില്ല. ഇതാണ് ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാക്കിയത്. പല തവണ വരാണാധികാരിയടക്കമുള്ളവരോട് പരാതി പറഞ്ഞു. എങ്കിലും കാര്യമായി ഇടപെടലുണ്ടായില്ല. പിന്നീടാണ് കൊടുവള്ളിയിക്കാരായ ഉദ്യോഗസ്ഥരുടെ ഇ.ഡി.സി ബാലുശേരിയിലാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞത്.

വോട്ടെടുപ്പ് ദിവസം തന്നെ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വോട്ട് രേഖപ്പെടുത്താനാവാത പോയതില്‍ കൂടുതലും തങ്ങളുടെ അനുഭാവികളാണെന്ന് കണക്ക് പൂര്‍ത്തിയായതോടെയാണ് യു.ഡി.എഫ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് പരാതി കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകാന്‍ തീരുമാനിച്ചത്.

വോട്ട് നഷ്ടമായ ഉദ്യോഗസ്ഥരുടെ പട്ടിക ശേഖരിച്ച് വിശദമായ പരാതി കൂടി നല്‍കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story