Quantcast

കുവൈത്തില്‍ തൊഴിലെടുക്കുന്ന വിദേശികളിൽ ഭൂരിഭാഗവും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർ

അലഞ്ഞു തിരിയുന്ന തൊഴിലാളികളെ കുറിച്ചും ഭിക്ഷാടകരെ കുറിച്ചുമുള്ള പരാതികൾ അറിയിക്കാൻ പ്രത്യേക ടെലഫോൺ നമ്പർ ഏര്‍പ്പെടുത്തിയതായി ‘മാൻപവർ അതോറിറ്റി’

MediaOne Logo

Web Desk

  • Published:

    28 Aug 2018 3:55 AM GMT

കുവൈത്തില്‍ തൊഴിലെടുക്കുന്ന വിദേശികളിൽ ഭൂരിഭാഗവും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർ
X

കുവൈത്തിൽ സ്വകാര്യ മേഖലയിൽ തെഴിലെടുക്കുന്ന വിദേശികളിൽ ഭൂരിഭാഗവും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെന്നു വെളിപ്പെടുത്തൽ. തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് സ്വകാര്യ മേഖലയിലെ വിദേശികളിൽ 70 ശതമാനവും ഇന്റർമീഡിയറ്റ് - ബിരുദ യോഗ്യതകൾ ഇല്ലാത്തവരാണെന്നു വെളിപ്പെടുത്തിയത്.

പെരുന്നാൾ വിരുന്നിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കുവൈത്ത് തൊഴിൽ മന്ത്രി ഇക്കാര്യ പറഞ്ഞത്. തൊഴിൽ വിപണിയുടെ ആവശ്യം കൃത്യമായി വിലയിരുത്തുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി പ്രത്യേക മെക്കാനിസം നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജനസംഖ്യാ സന്തുലനത്തിനായുള്ള ഉന്നതാധികാര സമിതി ഉടൻ തന്നെ യോഗം ചേരും. രാജ്യത്തെ സ്വദേശി വിദേശി അനുപാതത്തിലുള്ള അന്തരം ഇല്ലാതാക്കുന്നതിനുള്ള ചില സുപ്രധാന തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടാകുമെന്നും മന്ത്രി സൂചന നൽകി.

അതിനിടെ പെരുന്നാൾ അവധിക്കാലത്ത് വിവിധ സ്വാകാര്യ കമ്പനികളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി 'മാൻപവർ അതോറിറ്റി' ആക്ടിങ് ഡയറക്ടർ അബ്ദുല്ല അൽ മുത്തോതിഹ് അറിയിച്ചു. സ്പോന്സറിങ് കമ്പനിക്ക് കീഴിലല്ലാതെ വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്ന 112 തൊഴിലാളികളെ കസ്റ്റഡിയെടുത്തിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്. അലഞ്ഞു തിരിയുന്ന തൊഴിലാളികളെ പിടികൂടിയാൽ സ്പൊൺസർമാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് 'മാൻപവർ അതോറിറ്റി' മേധാവി മുന്നറിയിപ്പ് നൽകി. അലഞ്ഞു തിരിയുന്ന തൊഴിലാളികളെ കുറിച്ചും ഭിക്ഷാടകരെ കുറിച്ചുമുള്ള പരാതികൾ അറിയിക്കാൻ അതോറിറ്റി പ്രത്യേക ടെലഫോൺ നമ്പർ ഏർപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story