Quantcast

എണ്ണ കയറ്റുമതി വര്‍ധിപ്പിക്കാന്‍  പുതിയ ഉല്‍പാദന പദ്ധതിയുമായി കുവൈത്ത്

MediaOne Logo

Web Desk

  • Published:

    7 Sep 2018 2:51 AM GMT

എണ്ണ കയറ്റുമതി വര്‍ധിപ്പിക്കാന്‍  പുതിയ ഉല്‍പാദന പദ്ധതിയുമായി കുവൈത്ത്
X

കുവൈത്തിലെ സൗത്ത് റിഖ എണ്ണപ്പാടത്തെ എണ്ണ ഉൽപാദന പദ്ധതിയുെടെ നിർമാണ പ്രവർത്തനം 86 ശതമാനം പൂർത്തിയായതായി ‘കുവൈത്ത് ഓയില്‍ കമ്പനി’. പ്രതിദിനം 1.60 ലക്ഷം വീപ്പ എണ്ണ ഉൽപാദന ശേഷിയാണ് ഇവക്കുള്ളത്. ഇതിൽ 1.20 ലക്ഷം വീപ്പയും കയറ്റുമതി ലക്ഷ്യംവെച്ചാണ്.

930 എണ്ണക്കിണറുകൾ നിർമാണം പൂർത്തിയാക്കുകയും ഉൽപാദനത്തിന് തയാറാകുകയും ചെയ്തതായി കുവൈത്ത് ഒായിൽ കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ ഇമാദ് സുൽത്താൻ പറഞ്ഞു. ഇൗ വർഷം ജൂലൈയിൽ രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായി പ്രീമിയം ലൈറ്റ് ഒായിൽ കയറ്റുമതി ചെയ്തതായും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ഭാവിയിലെ ഉൽപാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒാഫ് ഷോർ ഡ്രില്ലിങിന് കരാറുകൾ ഒപ്പിടുന്നതിെൻറ അവസാന ഘട്ടത്തിലാണുള്ളത്. എല്ലാ സുരക്ഷ, ആരോഗ്യ മാർഗനിർദേശങ്ങളും കണക്കിലെടുത്താണ് കമ്പനി പ്രവർത്തിക്കുന്നത്. വാതക ബഹിർഗമനം പരമാവധി കുറക്കുകയും പ്രകൃതിവിഭവങ്ങൾക്ക് നാശം വരാനുള്ള സാധ്യത ഒഴിവാക്കിയും ആണ് പ്രവർത്തനമെന്ന് ഇമാദ് സുൽത്താൻ പറഞ്ഞു. 2017-18 വർഷത്തിൽ ഒാരോ രണ്ട് ലക്ഷം മണിക്കൂറിലും 0.016 ആയിരുന്നു അപകട നിരക്ക്.

കമ്പനിയിലെ മൊത്തം 10984 ജീവനക്കാരിൽ 88 ശതമാനവും കുവൈത്തികളാണ്.

TAGS :

Next Story