Quantcast

മൊസ്യൂൾ നഗരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി സഹകരിക്കാൻ കുവൈത്തും

MediaOne Logo

Web Desk

  • Published:

    12 Sept 2018 1:25 AM IST

മൊസ്യൂൾ നഗരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി സഹകരിക്കാൻ കുവൈത്തും
X

പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലും ആഭ്യന്തര സംഘർഷങ്ങളിലും തകർന്നു തരിപ്പണമായ ഇറാഖിലെ മൊസ്യൂൾ നഗരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി സഹകരിക്കാൻ കുവൈത്തും. െഎക്യരാഷ്ട്രസഭയുടെ കീഴിലെ യുനെസ്കോയുടെ നേതൃത്വത്തിലാണ് മൊസ്യൂളിനെ പുനർനിർമിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിെൻറ ഭാഗമായി ഫ്രാൻസിലെ പാരിസിൽ 'മൊസ്യൂളിന്റെ ജീവചൈതന്യം വീണ്ടെടുക്കുക' എന്ന പേരിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ കുവൈത്തും സംബന്ധിച്ചു. യുദ്ധം തകർത്ത മൊസ്യൂളിനെ പുനർനിർമിക്കാൻ വിശദ പദ്ധതി ആവശ്യമാണെന്ന് കുവൈത്ത് അസി. വിദേശകാര്യ മന്ത്രി നാസർ അൽ ഹൈൻ പറഞ്ഞു.

TAGS :

Next Story