Quantcast

ജി.സി.സിയിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ കുവൈത്ത് രണ്ടാമത്

കുവൈത്ത് പാസ്പോർട്ടുള്ളവർക്ക് 53 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 41 രാജ്യങ്ങളിലേക്ക് വിസ ഒാൺ അറൈവൽ സംവിധാനത്തിലും യാത്ര ചെയ്യാനാകും

MediaOne Logo

Web Desk

  • Published:

    15 Sep 2018 8:38 PM GMT

ജി.സി.സിയിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ  കുവൈത്ത് രണ്ടാമത്
X

കുവൈത്ത് പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം നൂറിലേക്ക്അടുക്കുന്നു. പാസ്പോർട്ട് ഇൻഡക്സ് പുറത്തിറക്കിയ പട്ടികയിലാണ് കുവൈത്ത് മികച്ച നേട്ടം കൊയ്തത്. ലോകത്തെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് രണ്ടാമതെത്തി.

വിസ രഹിതമായും വിസ ഒാൺ അറൈവൽ സംവിധാനത്തിലും യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം കണക്കിലാക്കിയാണ് പാസ്പോർട്ടിെൻറ കരുത്ത് വിലയിരുത്തുന്നത്.കുവൈത്ത് പാസ്പോർട്ടുള്ളവർക്ക് 94 രാജ്യങ്ങളിേലക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. 53 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 41 രാജ്യങ്ങളിലേക്ക് വിസ ഒാൺ അറൈവൽ സംവിധാനത്തിലും യാത്ര ചെയ്യാനാകും. 104 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിസ ആവശ്യമാണ്. ഇക്കാര്യത്തില്‍ലോക തലത്തിൽ 45ാം സ്ഥാനത്തുള്ള കുവൈത്ത്, ജി.സി.സിയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ലോക തലത്തിൽ യു.എ.ഇ പത്താം സ്ഥാനവും സ്വന്തമാക്കി.

ലോക തലത്തിൽ 49ാമതുള്ള ഖത്തർ ജി.സി.സിയിൽ മൂന്നും 50ാമതുള്ള ബഹ്റൈൻ നാലും സ്ഥാനത്തെത്തി. ഖത്തർ പാസ്പോർട്ടുള്ളവർക്ക് 86 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. ബഹ്റൈൻ പൗരൻമാർക്ക് 84 രാജ്യങ്ങളിലേക്കും ഒമാന്‍ സ്വദേശികള്‍ക്ക് 81 രാജ്യങ്ങളിലേക്കുമാണ് വിസ രഹിത യാത്ര സാധ്യമാകുക. സൗദി അറേബ്യൻ പൗരൻമാർക്ക് 79 രാജ്യങ്ങളിലേക്ക് എത്തണമെങ്കിൽ വിസ ആവശ്യമില്ല.

ലോക തലത്തിൽ ഒമ്പതാം സ്ഥാനത്തുള്ള യു.എ.ഇക്ക് 157 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര സാധ്യമാണ്. 25 രാജ്യങ്ങളിലേക്ക് വിസ രഹിതമായും 41 രാജ്യങ്ങളിലേക്ക് വിസ ഒാൺ അറൈവൽ സംവിധാനത്തിലും ഇന്ത്യൻ പാസ്പോർട്ടുമായി യാത്ര പോകാം. ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ സിങ്കപ്പൂർ ഒന്നാം സ്ഥാനത്താണുള്ളത്. സിംഗപ്പൂർ പാസ്പോർട്ട് കൈവശമുണ്ടെങ്കിൽ 166 രാജ്യങ്ങളിലേക്ക് എത്തുന്നതിന് വിസ ആവശ്യമില്ല. ജർമനി, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻറ്, ലക്സംബർഗ്, നോർവേ, നെതർലാൻറ്സ്,, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ളത്. യുദ്ധ കലുഷിതമായ ഇറാഖും അഫ്ഗാനിസ്ഥാനും ആണ് അവസാന സ്ഥാനങ്ങളിൽ.

TAGS :

Next Story