Quantcast

മാതാപിതാക്കൾക്കുള്ള സന്ദർശന വിസ മൂന്ന് മാസമാക്കി കുവൈത്ത് ആഭ്യന്തരമന്ത്രാലയ ഉത്തരവ്

MediaOne Logo

Web Desk

  • Published:

    14 Dec 2018 11:49 PM IST

മാതാപിതാക്കൾക്കുള്ള സന്ദർശന വിസ  മൂന്ന് മാസമാക്കി കുവൈത്ത് ആഭ്യന്തരമന്ത്രാലയ ഉത്തരവ്
X

കുവൈത്തിൽ മാതാപിതാക്കൾക്കുള്ള സന്ദർശന വിസ കാലാവധി മൂന്ന് മാസമാക്കി ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. താമസകാര്യ
ഓഫിസുകളിൽ വിസ പുതുക്കാനെത്തുന്നവരുടെ തിരക്ക്
വർധിച്ചതാണ് മാതാപിതാക്കളുടെ വിസ കാലാവധി നീട്ടാനുള്ള കാരണമായി പറയുന്നത്.

പാസ്പോർട്ട് - പൗരത്വകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫിയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. അടുത്തിടെയായി എല്ലാതരം സന്ദർശക വിസയുടെയും കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തിയിരുന്നു. അതിന്
ശേഷം രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവന്നാൽ പരമാവധി മൂന്ന് മാസംവരെ കുവൈത്തിൽ നിർത്താം എന്ന നിലയിൽ ഇളവ്
നൽകി. ഇപ്പോൾ മാതാപിതാക്കളെയും ഈ പരിധിയിൽ പെടുത്തിയിരിക്കുകയാണ്. കുടുംബത്തെ വിട്ടുനിൽക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഭാര്യ, മക്കൾ എന്നിവരെ കൊണ്ടുവരുന്നതിനുള്ള കാലാവധി മൂന്ന് മാസമാക്കി ഉയർത്തിയതെങ്കിൽ വിസ കാലാവധി നീട്ടാൻ എത്തുന്നവരുടെ തിരക്ക് കൂടിയതാണ് പുതിയ ഉത്തരവിന് കാരണമായി അധികൃതർ വിശദീകരിക്കുന്നത്. ആറ്
ഗവർണറേറ്റുകളിലെയും താമസകാര്യ ഓഫിസുകളിൽ വൻതിരക്കാണ്
അനുഭവപ്പെടുന്നത്. അതേസമയം കൊമേഴ്സ്യൽ സന്ദർശക വിസയുടെ കാലപരിധി ഒരുമാസം തന്നെയായിരിക്കും.

TAGS :

Next Story