കുവെെത്തില്‍ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലെെന്‍ സംവിധാനം ഉടന്‍

കുവൈത്തിൽ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം 2019 ഏപ്രിൽ മുതൽ പ്രാബല്യത്തിലാകും. സമയം ലാഭിക്കുന്നതിനും ജീവനക്കാരുടെ തൊഴിൽഭാരം കുറക്കുന്നതിനും പ്രയോജനപ്പെടുന്നതാകും പുതിയ സംവിധാനമെന്നു മാൻപവർ അതോറിറ്റി അറിയിച്ചു.
സർക്കാർ സേവനങ്ങൾ പൂർണമായും ഈ-ഗവേണിങ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇഖാമ പുതുക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കുന്നത്. വിദേശികളുടെ ഇഖാമയെ മറ്റ് മന്ത്രാലയങ്ങളുമായി ഓൺലൈൻ വഴി ബന്ധിപ്പിക്കുന്ന നടപടികൾ ഏകദേശം പൂർത്തിയായതായി അതോറിറ്റിയിലെ തൊഴിൽ വിഭാഗം മേധാവി ഹസ്സൻ അൽ ഖാദർ പറഞ്ഞു.
മെഡിക്കൽ ഫിറ്റ്നസിനുവേണ്ടി ആരോഗ്യ മന്ത്രാലയം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് കുറ്റാന്വേഷണ വിഭാഗം, കുവൈത്തിലെ താമസ വിവരങ്ങൾ ചേർക്കുന്നതിന് ഇഖാമ കാര്യാലയം എന്നിവയുമായാണ് ബന്ധിപ്പിച്ചത്. ആഭ്യന്തരമന്ത്രാലയത്തിലെ ടെക്നിക്കൽ വിഭാഗം ഇതിനായി പ്രത്യേക സോഫ്റ്റ്‍വെയർ തയാറാക്കി. വിദേശികൾക്ക് നേരിട്ട് ചെന്ന് വിവരങ്ങൾ നൽകാനും ഇഖാമ പുതുക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. പണച്ചെലവും സമയനഷ്ടവും ഒഴിവാക്കാനും ഓട്ടോമാറ്റിക് സംവിധാനം ഉപകരിക്കും.
Adjust Story Font
16

