Quantcast

കുവൈത്തിൽ ആസ്​ബസ്​റ്റോസ്​ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കള്‍ നിരോധിച്ചു

MediaOne Logo

Web Desk

  • Published:

    21 Dec 2018 8:16 AM IST

കുവൈത്തിൽ ആസ്​ബസ്​റ്റോസ്​ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കള്‍ നിരോധിച്ചു
X

കുവൈത്തിൽ ആസ്ബസ്റ്റോസ് അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾക്ക് വിലക്കേർപ്പെട്ടത്തി. ആസ്ബറ്റോസ് ഘടകങ്ങൾ അർബുദത്തിന് കാരണമാകുന്നു എന്ന വിലയിരുത്തലിനേ തുടർന്നാണ് നടപടി.

ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ പൊതു തീരുമാനത്തിന്റെ ഭാഗമായാണ് ആസ്ബറ്റോസ് അടങ്ങിയ സൗന്ദര്യ വർദ്ധക ഉൽപന്നങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തിയത്.
ടാൽകം പൗഡർ ഉൽപന്നങ്ങളിൽ അപകടകരമായ ഘടകങ്ങൾ ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം, ഇത്തരം ഉൽപന്നങ്ങളുടെ സാംപിൾ ശേഖരിച്ച് വിദഗ്ധ പരിശോധന നടത്തിയെങ്കിലും അനുവദനീയമല്ലാത്ത ഘടകങ്ങൾ കണ്ടെത്താനായില്ല.

ഇത്തരം വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പരിശോധിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി കുവൈത്ത്
ആരോഗ്യ മന്ത്രാലയം നിരന്തര ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന്
ആരോഗ്യമന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ബദർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളല്ല, ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള വിവരങ്ങളെയാണ് പൊതുജനങ്ങൾ ആശ്രയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story