കുവെെത്ത് മഴക്കെടുതി; നഷ്ടപരിഹാരത്തിന്റെ ആദ്യം ഗഡു വിതരണം ആരംഭിച്ചു
വാഹനം കേടുപാടുകൾ സംഭവിച്ചവർക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം നൽകുന്നത്

കുവൈത്തിൽ മഴക്കെടുതി നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെ ബാങ്ക് അകൗണ്ടിലേക്കു തുക ട്രാൻസ്ഫർ ചെയ്തതായി സാമൂഹ്യക്ഷേമ മന്ത്രി അറിയിച്ചു. പ്രളയനഷ്ടപരിഹാര അതോറിറ്റിയിൽ ലഭിച്ച അപേക്ഷകളിൽ നിന്നാണ് അർഹരായവരെ കണ്ടെത്തിയത്.

വാഹനം കേടുപാടുകൾ സംഭവിച്ചവർക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം നൽകിയത്. ആദ്യഗഡുവായി ആകെ 30000 കുവൈത്തി ദിനാർ വിതരണം ചെയ്തതായി തൊഴിൽ-സാമൂഹികക്ഷേമ മന്ത്രിയും നഷ്ടപരിഹാര സെൽ മേധാവിയുമായ ഹിന്ദ് സബീഹ് പറഞ്ഞു. ബാക്കി അടുത്ത ഘട്ടത്തിൽ നിക്ഷേപിക്കും. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചവരെയാണ് നഷ്ടപരിഹാരത്തിന് ആദ്യം പരിഗണിക്കുന്നത്.
മഴക്കെടുതിയിൽ നാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇക്കാര്യത്തിൽ സ്വദേശി വിദേശി വിവേചനം ഉണ്ടാകില്ലെന്നും അർഹരായ ആരോടും അനീതി കാണിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞമാസം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരുടെ വാഹനങ്ങൾക്കും വീടുകൾക്കും നഷ്ടം സംഭവിച്ചത്.
Adjust Story Font
16

