Quantcast

യാത്രാക്ലേശം ഒഴിവാക്കാം; മൊബൈല്‍ ആപ്പുമായി കൊച്ചി മെട്രോ

ചലോ കൊച്ചി എന്ന ആപ്പ് വഴി നഗരത്തിലെ സ്വകാര്യ ബസുകളുടെയും, ബോട്ടുകളുടേയും തല്‍സമയ സ്ഥിതി അറിയാനാകും. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു.

MediaOne Logo

Web Desk

  • Published:

    3 Aug 2018 9:19 AM GMT

യാത്രാക്ലേശം ഒഴിവാക്കാം; മൊബൈല്‍ ആപ്പുമായി കൊച്ചി മെട്രോ
X

കൊച്ചിയിലെ യാത്രാക്ലേശം ലഘൂകരിക്കാനായി മൊബൈല്‍ ആപ്പുമായി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. ചലോ കൊച്ചി എന്ന ആപ്പ് വഴി നഗരത്തിലെ സ്വകാര്യ ബസുകളുടെയും, ബോട്ടുകളുടേയും തല്‍സമയ സ്ഥിതി അറിയാനാകും. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു.

പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ പുതിയ മൊബൈല്‍ ആപ്പ്. നഗരത്തില്‍ ഓടുന്ന സ്വകാര്യ ബസുകളിലും, ബോട്ടുകളിലുമൊക്കെ ചലോ കൊച്ചി എന്ന ആപ്ലിക്കേഷനായി ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രികര്‍ക്ക് തങ്ങള്‍ പോകേണ്ട റൂട്ടിലേക്കുള്ള ചിലവു കുറഞ്ഞ മാര്‍ഗം എളുപ്പത്തില്‍ തിരഞ്ഞെടുക്കാം. നില്‍ക്കുന്നിടത്ത് നിന്ന് തൊട്ടടുത്ത ബസ് സ്റ്റാന്‍റിലേക്കും ബോട്ട് ജെട്ടിയിലേക്കും മെട്രോ സ്റ്റേഷനിലേക്കുള്ള ദൂരവും ലൈവ് സ്റ്റാറ്റസായി ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. അടുത്ത ഘട്ടമായി കെഎസ്ആര്‍ടിസിയേയും ചലോ കൊച്ചി ആപ്പിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കെഎംആര്‍എല്‍ എം.ഡി മുഹമ്മദ് ഹനീഷ്, കെസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

TAGS :
Next Story