Quantcast

ഇടുക്കി കൂട്ടകൊല; രണ്ട് പേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്

ഇടുക്കി സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 26 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    3 Aug 2018 9:03 AM GMT

ഇടുക്കി കൂട്ടകൊല; രണ്ട് പേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്
X

ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുള്ള ഇടുക്കി ജില്ലക്കാര്‍ തന്നെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പൊലീസ് നിരീക്ഷിച്ചുവരുന്ന 26 പേരില്‍ നാലുപേരെ പൊലീസ് ചോദ്യം ചെയ്തു. മുണ്ടന്‍മുടിയിലെ വീടിനു സമീപത്തെ ചില സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ഇടുക്കി മുണ്ടന്‍മുടി കമ്പകക്കാനത്തെ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട വിവരം രണ്ട് ദിവസം മുമ്പാണ് പുറംലോകം അറിഞ്ഞത്. കാനയില്‍ കൃഷണന്‍, ഭാര്യ സുശീല, മക്കളായ അര്‍ജ്ജുന്‍, ആര്‍ഷ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷണനുമായി ബന്ധമുള്ള രണ്ട് പേരും ഇടുക്കി ജില്ലക്കാരാണ്.

സംശയമുള്ള 26 പേര്‍ പൊലീസ് നിരക്ഷണത്തിലാണ്. ഇതില്‍ നാലുപേരെ ചോദ്യം ചെയ്യുകയും ചെയ്തു. കൂട്ടക്കൊലയില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കൊലപാതകം സംബന്ധിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. മന്ത്രവാദമോ, മോഷണശ്രമമോ ആകാം കൂട്ടകൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

ഞായറാഴ്ച ഇവരുടെ വീടിന് പരിസരത്ത് വന്ന വാഹനങ്ങളും ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ഒപ്പം ഈ പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. തൊടുപുഴ ഡിവൈഎസ്പി കെപി ജോസിന്റെ നേതൃത്വത്തില്‍ അഞ്ച് സിഐമാര്‍ ഉള്‍പ്പെടുന്ന 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

TAGS :

Next Story