Quantcast

പ്രതിഷേധം ശക്തമാകുമ്പോഴും ജലന്ധര്‍ ബിഷപ്പിനായി ആഘോഷമൊരുക്കി രൂപത

കന്യാസ്ത്രീയുടെ ലൈഗിംകാരോപണ കേസിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് നീളുന്നതിനിടെയാണ് രൂപത ആഘോഷം സംഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    5 Aug 2018 10:41 AM IST

പ്രതിഷേധം ശക്തമാകുമ്പോഴും ജലന്ധര്‍ ബിഷപ്പിനായി ആഘോഷമൊരുക്കി രൂപത
X

ജലന്ധറിലെ ബിഷപ്പായി അധികാരമേറ്റ് അഞ്ച് വർഷം തികയുന്ന ഫ്രാങ്കോ മുളക്കലിനായി ആഘോഷമൊരുക്കി രൂപത. കന്യാസ്ത്രീയുടെ ലൈഗിംകാരോപണ കേസിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് നീളുന്നതിനിടെയാണ് രൂപത ആഘോഷം സംഘടിപ്പിച്ചത്.

ജലന്ധര്‍ ബിഷപ്പിനെ പുറത്താക്കണമെന്ന ആവശ്യവുമായി കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം വത്തിക്കാനും കര്‍ദ്ദിനാളിനും പരാതി നല്‍കിയിരിക്കുകയാണ്. ബിഷപ്പിനെ അനുകൂലിച്ച് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രി പരാതി നല്കി ഒരുമാസം പിന്നിട്ടിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ കേരള കാത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.

TAGS :

Next Story