Quantcast

മോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർധ രാത്രി മുതൽ 

കെ.എസ്.ആര്‍.ടി.സിയിലെ സംയുക്ത ട്രേഡ് യൂണിയനും വർക്ക്ഷോപ്പുകൾ, സ്പെയർപാർട്സ് വിപണന കേന്ദ്രങ്ങൾ, യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങിയ മേഖലകളും പണിമുടക്കിൽ നിശ്ചലമാകും. 

MediaOne Logo

Web Desk

  • Published:

    6 Aug 2018 8:33 AM GMT

മോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർധ രാത്രി മുതൽ 
X

മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിന് പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.

മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പിലാക്കിയാൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ പൂർണമായും തകരും. മോട്ടോർ വാഹനങ്ങൾക്ക് നികുതി ചുമത്താനും ഗതാഗതം ക്രമീകരിക്കാനുമുള്ള അധികാരം നഷ്ടപ്പെടും. ഇതു വഴി സംസ്ഥാനങ്ങൾക്കുള്ള വരുമാനം ഇടിയും തുടങ്ങിയ കാരണങ്ങൾ ഉയർത്തിയാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ ബില്ലിനെ സംയുക്ത സമര സമിതി എത്തിക്കുന്നത്.

ഓട്ടോ, ടാക്സി, സ്വകാര്യബസുകൾ, കരാർ വാഹനങ്ങൾ, ചരക്ക് കടത്ത് വാഹനങ്ങൾ, സ്കൂൾ ബസുകൾ പണിമുടക്കിൽ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സിയിലെ സംയുക്ത ട്രേഡ് യൂണിയനും വർക്ക്ഷോപ്പുകൾ, സ്പെയർപാർട്സ് വിപണന കേന്ദ്രങ്ങൾ, യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങിയ മേഖലകളും പണിമുടക്കിൽ നിശ്ചലമാകും. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവീസുകളേയും പാക്കേജ് ടൂർ വാഹനങ്ങളെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ അർധ രാത്രി വരെയാണ് സമരം.

TAGS :

Next Story