Quantcast

വീട്ടിലേക്ക് ഒരിക്കലും 'കയറ്റാൻ' പാടില്ലാത്ത നാല് ഭക്ഷണങ്ങൾ; കാരണങ്ങൾ പറഞ്ഞ് കാർഡിയോളജിസ്റ്റ്

കാലക്രമേണ ഹൃദയത്തെയും കുടലിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും

MediaOne Logo

Web Desk

  • Published:

    11 Nov 2025 12:38 PM IST

വീട്ടിലേക്ക് ഒരിക്കലും കയറ്റാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ; കാരണങ്ങൾ പറഞ്ഞ് കാർഡിയോളജിസ്റ്റ്
X

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കാൻ ഒട്ടുമിക്ക പേർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്.എന്നാൽ ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ അപകടകരമാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ ഉപ്പ്,പഞ്ചസാര,പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ ഫാറ്റുകൾ എന്നിവയടങ്ങിയിരിക്കുന്ന ഈ ഭക്ഷണങ്ങൾ കാലക്രമേണ ഹൃദയത്തെയും കുടലിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ഇത്തരം ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് ഒഴിവാക്കണമെന്നും അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുന്നതാണ് നല്ലതെന്നും ഡൽഹിയിലെ ആഷ്ലോക് ആശുപത്രിയിലെ കാർഡിയോളജിസ്റ്റും സ്ഥാപക-ഡയറക്ടറും കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമായ ഡോ. അലോക് ചോപ്ര പറയുന്നു.

കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കണമെന്നുണ്ടെങ്കിൽ മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ തുടങ്ങിയ അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ ഒരിക്കലും വീട്ടിലേക്ക് കയറ്റരുതെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഡോ. അലോക് ചോപ്ര പറയുന്നു.


സംസ്‌കരിച്ച മാംസം

സോസേജുകൾ, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങൾ ഒഴിവാക്കാൻ ഡോ. ചോപ്ര ശിപാർശ ചെയ്യുന്നു, ഹൃദയത്തിനും കുടലിനും ഹാനികരമായ പ്രിസർവേറ്റീവുകൾ ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ട്.


പഞ്ചസാര അടങ്ങിയ പാനീയങ്ങൾ

കോളകൾ, എനർജി ഡ്രിങ്കുകൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ തുടങ്ങി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ വീട്ടിലേക്ക് കയറ്റരുതെന്ന് ഡേ.ചോപ്ര പറയുന്നു.ഇവ പ്രമേഹത്തിലേക്ക് തള്ളിവിടുന്ന പഞ്ചസാര ബോംബുകൾ മാത്രമാണെന്നും ഡോ. അലോക് ചോപ്ര പറയുന്നു.


ഉപ്പടങ്ങിയ സ്‌നാകുകൾ

ഉപ്പ് കൂടുതലടങ്ങിയ ചിപ്‌സുകൾ ദിവസവും കഴിക്കരുത്. കഴിയുമെങ്കിൽ ഇവ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഓയിലിന് പുറമെ അമിതമായി ഇവയിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം വർധിപ്പിക്കാൻ കാരണമാകും.


പായ്ക്ക് ചെയ്ത മധുരപലഹാരങ്ങൾ

പാക്ക് ചെയ്ത കുക്കികൾ, മധുര ബിസ്‌കറ്റുകൾ തുടങ്ങി പായ്ക്ക് ചെയ്ത മധുരപലഹാരങ്ങളിൽ പഞ്ചസാര, കൃത്രിമ നിറങ്ങൾ, ട്രാൻസ് ഫാറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിന് ദോഷം ചെയ്യും.

ഈ ഭക്ഷണങ്ങളെ എങ്ങനെ ഒഴിവാക്കാം

ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ വല്ലാതെ കൊതി തോന്നുമ്പോൾ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക. അതും പുറത്ത് നിന്ന് .വീട്ടിൽ ഇത്തരം ഭക്ഷണങ്ങൾ വാങ്ങിവെക്കുന്നതാണ് യഥാർഥത്തിൽ പ്രശ്‌നം. 'ഇത്തരം പാക്ക് ചെയ്ത സംസ്‌കരിച്ച ഭക്ഷണപദാർഥങ്ങൾ ഒരിക്കലും കഴിക്കരുതെന്ന് പറയുന്നില്ല.എന്നാൽ അവ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരരുത്, കാരണം അവ നിങ്ങളുടെ അടുക്കളയിലെ ഷെൽഫിലിരിക്കുമ്പോൾ അവ എടുത്ത് കഴിക്കാനുള്ള തോന്നൽ നിങ്ങളിലുണ്ടാകും... അതില്ലാതാക്കുക.നിങ്ങളുടെ വീടൊരു സുരക്ഷിത മേഖലയായി തുടരട്ടെ'.ഡോ. അലോക് ചോപ്ര പറയുന്നു.


TAGS :

Next Story