Quantcast

അടുക്കളയിലെ ടാപ്പിൽ വെള്ളം കുറവാണോ? പ്ലംബറെ വിളിക്കും മുൻപ് ഈ ടിപ്സുകൾ പരീക്ഷിച്ചുനോക്കൂ

എപ്പോഴും ഉപയോഗിക്കുന്നതുകൊണ്ടുതന്നെ പെട്ടെന്ന് കേടാവുന്നവയാണ് അടുക്കളയിലെ ടാപ്പുകൾ

MediaOne Logo

Web Desk

  • Published:

    22 Oct 2026 10:08 PM IST

അടുക്കളയിലെ ടാപ്പിൽ വെള്ളം കുറവാണോ?  പ്ലംബറെ വിളിക്കും മുൻപ് ഈ ടിപ്സുകൾ പരീക്ഷിച്ചുനോക്കൂ
X

എപ്പോഴും ഉപയോഗിക്കുന്നതുകൊണ്ടുതന്നെ പെട്ടെന്ന് കേടാവുന്നവയാണ് അടുക്കളയിലെ ടാപ്പുകൾ. പലപ്പോഴും ടാപ്പിൽ നിന്നും വെള്ളം വരുന്നത് മന്ദഗതിയിലാവുകയും ഒരു ചെറിയ പാത്രം കഴുകാൻ പോലും ധാരാളം സമയമെടുക്കുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭങ്ങളിൽ ടാപ്പ് ശരിയാക്കാൻ പംബ്ലറെ വിളിക്കുന്നതിന് പകരം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചുനോക്കൂ ഉടനടി പരിഹാരം കാണാം.

ടാപ്പിന്റെ മുൻഭാഗത്തായി എയറേറ്റര്‍ എന്ന് വിളിക്കുന്ന ഒരു ചെറിയ മെഷ് (വല) കാണാം. വെള്ളത്തിലേക്ക് കാറ്റ് (Air) കലർത്തി വെള്ളം തെറിച്ച് പോകാതിരിക്കാനും ഒരേ രീതിയിൽ ഒഴുകാനും സഹായിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശ്യം.

പാത്രങ്ങൾ പെട്ടെന്ന് നിറഞ്ഞിരുന്ന ടാപ്പിൽ നിന്ന് ഇപ്പോൾ വളരെ പതുക്കെ മാത്രമാണ് വെള്ളം വരുന്നതെങ്കിൽ വീടിന്റെ പൈപ്പ് ലൈനിൽ വലിയ തരാറുകൾ ഉണ്ടെന്ന് കരുതേണ്ടതില്ല. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഈ ചെറിയ 'ഏറേറ്റർ' ഭാഗത്തെ തടസങ്ങളാണ് ഇതിന് കാരണം.

ഇതിനായി പ്ലംബറെ വിളിക്കുകയോ പുതിയ ടാപ്പ് വാങ്ങുകയോ ചെയ്യേണ്ടതില്ല. വീട്ടിൽ തന്നെയുള്ള ചില എളുപ്പവഴികളിലൂടെ ഇത് വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് പഴയപടിയാക്കാൻ സാധിക്കും.

ആദ്യ എയറേറ്റര്‍ അഴിച്ചുമാറ്റുക. തുറക്കാൻ പറ്റുന്നില്ലെങ്കിൽ ടാപ്പിന് ചുറ്റും ഒരു തുണി കൊണ്ട് പൊതിഞ്ഞ് പ്ലയര്‍ ഉപയോഗിച്ച് മൃദുവായി തിരിച്ചാൽ മതി. അധികം ബലം പ്രയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക, കാരണം ഇത് ടാപ്പിൽ കേടുപാടുകൾ വരുത്തും. എയറേറ്റർ നീക്കം ചെയ്തതിനുശേഷം, വെളുത്ത വിനാഗിരിയിൽ ഏകദേശം 30 മിനിറ്റ് മുക്കിവയ്ക്കുക. തുടർന്ന്, പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക.

ചില ടാപ്പുകളിലെ (പ്രത്യേകിച്ച് Moen പോലുള്ള ബ്രാൻഡുകൾ) ഏറേറ്ററുകൾ ഉള്ളിലായതിനാൽ കൈകൊണ്ട് അഴിച്ചെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ അനുയോജ്യമായ 'ഏറേറ്റർ റിമൂവൽ ടൂൾ' ഉപയോഗിക്കുന്നത് ടാപ്പിൽ വര വീഴാതെ എളുപ്പത്തിൽ അത് അഴിച്ചെടുക്കാൻ സഹായിക്കും.

എയറേറ്ററിൽ അഴുക്ക് അടിഞ്ഞുകൂടുന്നത് ജലപ്രവാഹത്തെ മന്ദഗതിയിലാക്കുന്നു.വെള്ളത്തിന്റെ ഒഴുക്ക് കുറയുമ്പോൾ, ആവശ്യത്തിലധികം സമയം നമ്മൾ ടാപ്പ് തുറന്നിടാറുണ്ട്. ഇത് ജലഷ്ടത്തിന് കാരണമാകുന്നു. മാത്രമല്ല, ചില സന്ദർഭങ്ങളിൽ കൂടുതൽ സമയം വെള്ളം തുറന്നുവിടുമ്പോൾ കൂടുതൽ ചൂടുവെള്ളം ഉപയോഗിക്കപ്പെടാനും, ഇത് വഴി വെള്ളത്തിന്‍റെ ഉപഭോഗം വർധിക്കാനും ഇടയാക്കും. അതിനാൽ, ഏതാനും മാസത്തിലൊരിക്കൽ ഫൗസറ്റ് ഏറേറ്റർ പരിശോധിച്ച് വൃത്തിയാക്കുന്നത് ഒരു നല്ല ശീലമാണ്. ഇത് പണം ചെലവില്ലാതെ ടാപ്പുകൾ ദീർഘകാലം മികച്ച രീതിയിൽ ഉപയോഗിക്കാൻ സഹായിക്കും.

അടുക്കളയിലെ ടാപ്പിൽ ഈ പ്രശ്നം നേരിടുകയാണെങ്കിൽ, വീട്ടിലെ മറ്റ് ടാപ്പുകളും ഷവർഹെഡുകളും പരിശോധിക്കുന്നത് ഉറപ്പാക്കുക. വെള്ളത്തിലെ ധാതുക്കൾ കാലക്രമേണ ഇത്തരം ടാപ്പുകളിലും അടിഞ്ഞുകൂടാം. പ്രത്യേകിച്ചും ബാത്റൂം ടാപ്പുകളിലും ഷവറുകളിലും വെള്ളത്തിന്റെ ഒഴുക്ക് ക്രമേണ കുറഞ്ഞുവരാൻ ഇത് കാരണമാകും. ഏതാനും മാസത്തിലൊരിക്കൽ അവയും വൃത്തിയാക്കുന്നത് വെള്ളത്തിന്റെ മർദം പെട്ടെന്ന് കുറയുന്നത് തടയാൻ സഹായിക്കും. തിരക്കുപിടിച്ച രാവിലെത്തെ സമയത്ത് ഒരേസമയം പലരും ടാപ്പുകൾ ഉപയോഗിക്കുമ്പോൾ മികച്ച രീതിയിൽ വെള്ളം ലഭിക്കാൻ ഈ അറ്റകുറ്റപ്പണികൾ അത്യാവശ്യമാണ്.

TAGS :

Next Story