വെള്ളം തിളപ്പിക്കാൻ ഇലക്ട്രിക് കെറ്റിലോ ഗ്യാസ് സ്റ്റൗവോ? ഏതാണ് കൂടുതൽ വേഗതയുള്ളതും ലാഭകരവും?
മിക്ക ഇന്ത്യൻ കുടുംബങ്ങളും ചായ ഉണ്ടാക്കുന്നത് മുതൽ ഇൻസ്റ്റന്‍റ് നൂഡിൽസ് തയ്യാറാക്കുന്നതിനും കുടിവെള്ളം തിളപ്പിക്കുന്നതിനും വരെ എല്ലാത്തിനും ഗ്യാസ് സ്റ്റൗവിനെയാണ് ആശ്രയിക്കുന്നത്

അടുക്കളയിലെ ഏറ്റവും ലളിതമായ ജോലികളിൽ ഒന്നായി വെള്ളം തിളപ്പിക്കൽ തോന്നിയേക്കാം. എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റം വരുത്തിയാൽ ഊർജ ഉപയോഗം, വെള്ളം തിളയ്ക്കാൻ കാത്തിരിക്കുന്ന സമയം എന്നിവയിൽ അത്ഭുതകരമായ വ്യത്യാസം വരുത്തും.
പതിറ്റാണ്ടുകളായി, മിക്ക ഇന്ത്യൻ കുടുംബങ്ങളും ചായ ഉണ്ടാക്കുന്നത് മുതൽ ഇൻസ്റ്റന്‍റ് നൂഡിൽസ് തയ്യാറാക്കുന്നതിനും കുടിവെള്ളം തിളപ്പിക്കുന്നതിനും വരെ എല്ലാത്തിനും ഗ്യാസ് സ്റ്റൗവിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ വേഗത്തിൽ വെള്ളം തിളപ്പിക്കാനായി ഇപ്പോൾ ഇലക്ട്രിക് കെറ്റിലുകൾ കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്.ഇവയിൽ ഏതാണ് കൂടുതൽ വേഗത്തിൽ വെള്ളം തിളപ്പിക്കുക എന്നതും ഏതാണ് കൂടുതൽ ഊർജക്ഷമതയുള്ളത് എന്നതും പലരുടെയും സംശയമാണ്.
നിങ്ങൾ എത്ര തവണ വെള്ളം തിളപ്പിക്കുന്നു, ഒരു സമയം എത്ര അളവ് വെള്ളമാണ് തിളപ്പിക്കുന്നത്, സൗകര്യത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നിവയെ ആശ്രയിച്ചിരിക്കും ഇതിനുള്ള ഉത്തരം.
ഇലക്ട്രിക് കെറ്റിൽ തിരഞ്ഞെടുക്കേണ്ടത് എപ്പോൾ
- നിങ്ങൾ ദിവസത്തിൽ പലതവണ വെള്ളം തിളപ്പിക്കാറുണ്ടെങ്കിൽ
- ചായ, കാപ്പി, അല്ലെങ്കിൽ ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ എന്നിവ പതിവായി ഉണ്ടാക്കാറുണ്ടെങ്കിൽ
- ചെറിയ അളവിൽ വെള്ളം ഏറ്റവും വേഗത്തിൽ തിളപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ
- സൗകര്യത്തിനും ഓട്ടോമാറ്റിക് ഷട്ട്-ഓഫ് (തനിയെ ഓഫാകുന്ന) സംവിധാനത്തിനും പ്രാധാന്യം നൽകുന്നുവെങ്കിൽ
- ചൂടുവെള്ളത്തിനായി മാത്രമായി ഒരു ഉപകരണം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ
ഗ്യാസ് സ്റ്റൗ തെരഞ്ഞെടുക്കേണ്ടത് എപ്പോൾ
- നിങ്ങൾ സ്റ്റൗവിൽ പതിവായി പാചകം ചെയ്യുന്ന ആളാണെങ്കിൽ
- വലിയ അളവിൽ വെള്ളം സ്ഥിരമായി തിളപ്പിക്കാറുണ്ടെങ്കിൽ
- മറ്റൊരു ഉപകരണം കൂടി വാങ്ങുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ
- അടുക്കളയിലെ കൗണ്ടർ ടോപ്പിൽ സ്ഥലപരിമിതി ഉണ്ടെങ്കിൽ
- വല്ലപ്പോഴും മാത്രമാണ് വെള്ളം തിളപ്പിക്കാറുള്ളതെങ്കിൽ
മിക്ക വീടുകളിലും, ദൈനംദിന ആവശ്യങ്ങൾക്കായി വെള്ളം തിളപ്പിക്കാൻ കൂടുതൽ വേഗതയുള്ളതും സൗകര്യപ്രദവുമായ മാർഗം ഇലക്ട്രിക് കെറ്റിൽ തന്നെയാണ്.
Adjust Story Font
16

