Quantcast

കല്ലുപ്പ് വീട്ടിലുണ്ടെങ്കിൽ റൂം ഫ്രഷ്നർ വാങ്ങേണ്ട; ഇതൊന്ന് പരീക്ഷിച്ചുനോക്കൂ

ദുർഗന്ധം കുറയ്ക്കാൻ കല്ലുപ്പ് സഹായിക്കുമെന്നാണ് പൊതുവെ കരുതുന്നത്

MediaOne Logo

Web Desk

  • Published:

    18 Sept 2026 3:30 PM IST

കല്ലുപ്പ് വീട്ടിലുണ്ടെങ്കിൽ റൂം ഫ്രഷ്നർ വാങ്ങേണ്ട; ഇതൊന്ന് പരീക്ഷിച്ചുനോക്കൂ
X

വീട് വൃത്തിയോടെയും നല്ല സുഗന്ധത്തോടെയും നിലനിർത്താൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഇതിനായി പലരും റൂം ഫ്രഷ്നറുകൾ ഉപയോഗിക്കാറാണ് പതിവ്. എന്നാൽ വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ചും മുറിയിൽ മനോഹരമായ സുഗന്ധം നിലനിർത്താം. കല്ലുപ്പ് ഉപയോഗിച്ചുള്ള ഈ ലളിതമായ വിദ്യ പരീക്ഷിക്കാവുന്നതാണ്.

എങ്ങനെ തയ്യാറാക്കാം?

അടപ്പുള്ള ചെറിയൊരു പ്ലാസ്റ്റിക് പാത്രമാണ് ആദ്യം വേണ്ടത്. പാത്രത്തിൽ ആവശ്യത്തിന് കല്ലുപ്പ് നിറച്ച ശേഷം നാലോ അഞ്ചോ തുള്ളി എസൻഷ്യൽ ഓയിൽ ചേർക്കുക. ഇതിലേക്ക് മൂന്ന് ഗ്രാമ്പൂവും ഒരു ചെറിയ കഷണം കർപ്പൂരവും ചേർക്കാം. തുടർന്ന് പാത്രത്തിന്റെ അടപ്പിൽ ചെറിയ ദ്വാരങ്ങൾ ഇടുക. അടപ്പ് നന്നായി അടച്ച ശേഷം മുറിയുടെ മൂലയിലോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലത്തോ പാത്രം വയ്ക്കാം. ദ്വാരങ്ങളിലൂടെ സുഗന്ധം പതുക്കെ പുറത്തേക്ക് എത്തും. സുഗന്ധം കുറഞ്ഞുതുടങ്ങുമ്പോൾ മിശ്രിതം മാറ്റി പുതിയത് തയ്യാറാക്കാം. കല്ലുപ്പിന്റെ ഘടനയിൽ കാര്യമായ മാറ്റം ശ്രദ്ധയിൽപ്പെട്ടാലും മിശ്രിതം മാറ്റുന്നത് നല്ലതാണ്.

കല്ലുപ്പിനൊപ്പം ഗ്രാമ്പൂവും കർപ്പൂരവും

ദുർഗന്ധം കുറയ്ക്കാൻ കല്ലുപ്പ് സഹായിക്കുമെന്നാണ് പൊതുവെ കരുതുന്നത്. അതേസമയം, ഗ്രാമ്പൂവും കർപ്പൂരവും സുഗന്ധം നൽകാൻ ഉപയോഗിക്കാം. എസൻഷ്യൽ ഓയിൽ കൂടി ചേർക്കുന്നതിലൂടെ മുറിയിൽ കൂടുതൽ നേരം സുഗന്ധം നിലനിർത്താനും സഹായിച്ചേക്കാം.എന്നാൽ എസൻഷ്യൽ ഓയിൽ, കർപ്പൂരം തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം. കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളിൽ ഇവ അവരുടെ കൈയെത്താത്ത സ്ഥലത്ത് സൂക്ഷിക്കുന്നതാണ് സുരക്ഷിതം. സുഗന്ധം ലഭിക്കുന്നതിനൊപ്പം വീടിന്റെ വൃത്തിയും വായുസഞ്ചാരവും ഉറപ്പാക്കുന്നതും പ്രധാനമാണ്.

TAGS :

Next Story