Quantcast

ഒരു നുള്ള് മഞ്ഞൾ മതി! നരച്ച മുടിക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം ഈ ഹെയർ പാക്ക്

ഹെയർ ഡൈയിലെ ചില ഘടകങ്ങൾ ചിലരിൽ തലയോട്ടിയിൽ ചൊറിച്ചിൽ, ചുവപ്പ്, അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

MediaOne Logo

Web Desk

  • Updated:

    2026-10-03 05:55:32

Published:

3 Oct 2026 11:23 AM IST

ഒരു നുള്ള് മഞ്ഞൾ മതി! നരച്ച മുടിക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം ഈ ഹെയർ പാക്ക്
X

അകാലനര ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്. ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നതിന് പാരമ്പര്യ ഘടകങ്ങൾ, പ്രായം, പോഷകക്കുറവ്, ചില ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ പല കാരണങ്ങളുണ്ടാകാം. നരച്ച മുടി മറയ്ക്കാൻ പലരും കെമിക്കൽ ഹെയർ ഡൈകളെയാണ് ആശ്രയിക്കുന്നത്.

എന്നാൽ ഹെയർ ഡൈയിലെ ചില ഘടകങ്ങൾ ചിലരിൽ തലയോട്ടിയിൽ ചൊറിച്ചിൽ, ചുവപ്പ്, അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. അതുകൊണ്ടുതന്നെ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ പരീക്ഷിക്കുന്നവരും നിരവധിയാണ്.

കറ്റാർവാഴ ജെൽ, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ മുടിക്ക് ഈർപ്പവും തിളക്കവും നൽകാൻ സഹായിക്കുന്ന ചേരുവകളായി ഉപയോഗിക്കാറുണ്ട്. ഇവയ്ക്കൊപ്പം അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് ഹെയർ പാക്ക് തയ്യാറാക്കാം. എന്നാൽ ഈ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ നരച്ച മുടി സ്ഥിരമായി കറുപ്പാകുമെന്ന് ഉറപ്പിച്ച് പറയാനാകില്ല.

ആവശ്യമായ ചേരുവകൾ

കറ്റാർവാഴ ജെൽ

ഒരു നുള്ള് മഞ്ഞൾപ്പൊടി

തേങ്ങാപ്പാൽ

അൽപം വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം

ഒരു പാത്രത്തിൽ കറ്റാർവാഴ ജെൽ എടുത്ത് അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം അൽപം തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേർത്ത് മിശ്രിതമാക്കാം.ഈ മിശ്രിതം തലമുടിയിൽ പുരട്ടി ഏകദേശം 30 മിനിറ്റ് വയ്ക്കാം. ശേഷം വെള്ളത്തിൽ നന്നായി കഴുകിക്കളയുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രകൃതിദത്ത ചേരുവകളാണെങ്കിലും എല്ലാവരുടെയും ചർമത്തിന് ഒരുപോലെ അനുയോജ്യമാകണമെന്നില്ല. അതിനാൽ തലയിൽ ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയൊരു ഭാഗത്ത് പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ചൊറിച്ചിൽ, ചുവപ്പ്, നീർവീക്കം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉപയോഗം നിർത്തുക.
മുടി വളരെ ചെറുപ്പത്തിൽ തന്നെ നരയ്ക്കുകയോ അമിതമായി കൊഴിയുകയോ ചെയ്യുന്നുണ്ടെങ്കിൽ സ്വയം ചികിത്സിക്കുന്നതിന് പകരം ഡെർമറ്റോളജിസ്റ്റിന്റെ നിർദേശം തേടുന്നതാണ് ഉചിതം.

TAGS :

Next Story