Quantcast

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച ആറു വയസുകാരന്‍ സ്കൂളില്‍; കയ്യടിയോടെ സ്വീകരിച്ച് സഹപാഠികള്‍

2016 നവംബര്‍ 1നാണ് ജോണിന് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 Sep 2021 4:17 AM GMT

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച ആറു വയസുകാരന്‍ സ്കൂളില്‍; കയ്യടിയോടെ സ്വീകരിച്ച് സഹപാഠികള്‍
X

ചെറിയൊരു പനി വരുമ്പോള്‍ പോലും തളര്‍ന്നുപോകുന്നവരുണ്ട്. ഒന്നിനും വയ്യേ എന്നു പറഞ്ഞ് തകര്‍ന്നുപോകുന്നവര്‍. എന്നാല്‍ മാരകരോഗങ്ങളോട് പൊരുതി ജീവിതം തിരികെ പിടിച്ചവരെയും നാം കണ്ടിട്ടുണ്ട്. അതിലൊരാളാണ് ജോൺ ഒലിവർ സിപ്പേ എന്ന ബാലന്‍. ക്യാന്‍സറിനെ പൊരുതി തോല്‍പിച്ച അവന്‍ വീണ്ടും സ്കൂളിലെത്തിയപ്പോള്‍ സഹപാഠികളും അധ്യാപകരും നല്‍കിയത് ഊഷ്മളമായ സ്വീകരണമായിരുന്നു.

2020ല്‍ പകര്‍ത്തിയ വീഡിയോ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു. ബ്യൂട്ടൻഗെബീഡൻ എന്നയാളാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. രോഗത്തെ അതിജീവിച്ച് സിപ്പേ സ്കൂളിലേക്ക് വരുമ്പോള്‍ ഇരുവശത്തു നിന്നും കൂട്ടുകാര്‍ കയ്യടിയോടെ അവനെ സ്വീകരിക്കുന്നതു കാണാം. അധ്യാപിക അവനെ സ്നേഹത്തോടെ ചുംബിക്കുന്നുമുണ്ട്. എത്ര മനോഹരമായ കാഴ്ചയെന്നാണ് സോഷ്യല്‍മീഡിയ ഈ വീഡിയോയെ വിശേഷിപ്പിച്ചത്.

2016 നവംബര്‍ 1നാണ് ജോണിന് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ആണ് ജോണിനെ ബാധിച്ചത്. മൂന്നു വര്‍ഷം നീണ്ട പോരാട്ടത്തെ തുടര്‍ന്ന് 2019ല്‍ ക്രിസ്മസിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ജോണ്‍ അവസാന കീമോ സ്വീകരിച്ചത്.


TAGS :

Next Story