Quantcast

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ ആദ്യവാരം കോഴിക്കോട്ട്

നൂറിലധികം സെഷനുകളിൽ ഇരുനൂറ്റി അമ്പതിലധികം അന്തർദേശീയ, ദേശീയ അതിഥികൾ പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2023-09-10 13:14:24.0

Published:

10 Sep 2023 1:13 PM GMT

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ ആദ്യവാരം കോഴിക്കോട്ട്
X

കോഴിക്കോട്: മലബാറിൻ്റെ സാഹിത്യ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ (എം.എൽ.എഫ്) ഡിസംബർ ആദ്യവാരം കോഴിക്കോട് ബീച്ചിൽ അരങ്ങേറും.

മലബാറിലെ മനുഷ്യർ, സമുദായങ്ങള്‍, അവരുടെ ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്കാരം, ചരിത്രം, ഭാഷ, യാത്ര, കല എന്നിവ അടയാളപ്പെടുത്തുന്ന സാംസ്കാരിക കൂടിച്ചേരലാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവെൽ. നൂറ്റാണ്ടുകളായി മലബാറുമായി പലതരത്തില്‍ ബന്ധപ്പെട്ടു കിടക്കുന്ന കായല്‍പട്ടണം, ഗുജറാത്ത്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നികോബാര്‍, ഹള്റമൗത്, മലേഷ്യ, ആഫ്രിക്ക തുടങ്ങിയ വിദൂര നാടുകൾ, തുറമുഖങ്ങള്‍ എന്നിവ ചർച്ചകളിൽ ഇടം നേടും.

പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, കലാ സാംസ്കാരിക സദസ്സുകൾ തുടങ്ങിയവ ഫെസ്റ്റിവലിന് നിറം പകരും. മാപ്പിള, ദളിത് കീഴാള ജീവിതങ്ങളുടെ വിവിധ തലങ്ങൾ അനാവരണം ചെയ്യും.

നൂറിലധികം സെഷനുകളിൽ ഇരുനൂറ്റി അമ്പതിലധികം അന്തർദേശീയ, ദേശീയ അതിഥികൾ പങ്കെടുക്കും. ഫെസ്റ്റിവലിൻ്റെ ഭാഗമായി കാമ്പസ് യാത്രകൾ, ചർച്ചകൾ, ശില്‍പശാലകൾ, ഹെറിറ്റേജ് വാക്ക്, ഫുഡ് ഫെസ്റ്റ്, പുസ്‌തകോത്സവം സംഘടിപ്പിക്കും. ചെമ്മാട് ആസ്ഥാനമായ ബുക്പ്ലസ് പബ്ലിഷേഴ്സ് ആണ് ഫെസ്റ്റിവെൽ സംഘാടകർ.

ഫെസ്റ്റിവെൽ ലോഗോ ലോഞ്ച് കോഴിക്കോട് ദ റാവീസ് കടവിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഷാജി എ.കെ (ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ- മൈജി), നൗഫൽ നരിക്കോളി (ഫൗണ്ടർ & സി.ഇ.ഒ- സൈത്തൂൻ റസ്റ്റോറൻ്റ് ഗ്രൂപ്പ്) എന്നിവർ ചേർന്ന് നിർവഹിച്ചു. വെബ്സൈറ്റ് കെ.പി രാമനുണ്ണി, സക്കീർ (മർമർ ഇറ്റാലിയ), മസ്ദൂഖ് (സിഇഒ- സ്പീക്ക് ഈസി ഇംഗ്ലീഷ് അക്കാദമി), കെ.പി.എം മുസ്തഫ (ചെയർമാൻ- കെ.പി.എം ട്രിപൻറ ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവർ ലോഞ്ച് ചെയ്തു.

രജിസ്ട്രേഷൻ ഓപണിംഗ് എം.കെ രാഘവൻ എം.പി, നുഫൈൽ ഓ.കെ (ലോഗോ ബ്രാൻ്റ്) , അഫീഫ് ഹമീദ് ( ഡാറ്റാ ഹെക്സ്) എന്നിവർ നിർവഹിച്ചു. അബ്ദുറഹ്മാൻ മങ്ങാട്, പി.ടി നാസർ, കെ.ടി ഹുസൈൻ, നജ്മ തബ്ഷീറ തുടങ്ങിയവര്‍‌ ആശംസ നേർന്നു. ബിസിനസ് പ്രമുഖരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു.

TAGS :

Next Story