തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
നാല് കോര്‍പറേഷനുകളിൽ യുഡിഎഫിനാണ് ലീഡ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോര്‍പറേഷനുകളിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. എൽഡിഎഫിന് കനത്ത തിരിച്ചടി. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അഞ്ഞൂറോളം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫിന്റെ തേരോട്ടമാണ്.
Live Updates
- 13 Dec 2025 8:37 AM IST
ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു
നഗരസഭ ഒന്നാം വാർഡ് സ്ഥാനാർഥി പുഷ്പ വിജയകുമാർ 70 വോട്ടിന് വിജയിച്ചു
- 13 Dec 2025 8:35 AM IST
ഇടതുപക്ഷം ഭരണത്തിൽ വരുമെന്ന് മന്ത്രി വി.ശിവൻകുട്ടി
കഴിഞ്ഞ തവണ ലഭിച്ച 54 സീറ്റിൽ നിന്ന് പുറകോട്ട് പോകാൻ സാധ്യതയില്ല. 55 നും 60 നുമിടയിൽ സീറ്റ് ലഭിക്കും. ഇടതുപക്ഷത്തിന്റെ മേയർ അധികാരത്തിൽ വരും
Next Story
Adjust Story Font
16

