തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
നാല് കോര്‍പറേഷനുകളിൽ യുഡിഎഫിനാണ് ലീഡ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോര്‍പറേഷനുകളിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. എൽഡിഎഫിന് കനത്ത തിരിച്ചടി. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അഞ്ഞൂറോളം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫിന്റെ തേരോട്ടമാണ്.
Live Updates
- 13 Dec 2025 11:09 AM IST
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ വാർഡിൽ യു ഡി എഫിന് ജയം
ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത്
- 13 Dec 2025 11:08 AM IST
കൊല്ലം മുൻ മേയർ വി.രാജേന്ദ്ര ബാബു പരാജയപ്പെട്ടു
മേയർ സ്ഥാനത്തേക്ക് സിപിഎം കണ്ടിരുന്ന സ്ഥാനാർഥിയാണ്. ബിജെപി സീറ്റ് പിടിച്ചു
- 13 Dec 2025 11:07 AM IST
ചെർപ്പുളശ്ശേരി നഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച
17 സീറ്റുകൾ നേടി എൽഡിഎഫ് ഭരണമുറപ്പിച്ചു. യുഡിഎഫിന് 14 സീറ്റും വെൽഫെയര്‍ പാര്‍ട്ടിക്ക് 1 സീറ്റുമാണ് ലഭിച്ചത്
- 13 Dec 2025 11:05 AM IST
തിരുമലയിൽ ബിജെപിക്ക് ജയം
ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാർഡ് നിലനിർത്തി ബിജെപി
- 13 Dec 2025 11:04 AM IST
എറണാകുളം ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് വൻ മുന്നേറ്റം
ജില്ലാ പഞ്ചായത്തിൽ 24 ഡിവിഷനുകളിൽ യുഡിഎഫ് ലീഡ്
- 13 Dec 2025 10:59 AM IST
കവടിയാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി: കെ.എസ് ശബരീനാഥ്
നല്ല മുന്നേറ്റം നടത്തുന്നുണ്ട് തിരുവനന്തപുരം കോര്‍പറേഷനിൽ. യുഡിഎഫിന് മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കൂ എന്ന് ജനം മനസിലാക്കി
- 13 Dec 2025 10:57 AM IST
തൃശൂര്‍ ലാലൂരിൽ യുഡിഎഫ് സ്ഥാനാർഥി ലാലി ജെയിംസ് ജയിച്ചു
കോൺഗ്രസ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വ്യക്തിയാണ് ലാലി
- 13 Dec 2025 10:56 AM IST
ഇടുക്കിയിൽ രണ്ടിടത്ത് എസ്ഡിപിഐ
മുരിക്കാശ്ശേരി പഞ്ചായത്ത് പതിനാറാം വാർഡിലും വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് 12 ാം വാർഡിലുമാണ് ജയിച്ചത്
Adjust Story Font
16

