തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
നാല് കോര്‍പറേഷനുകളിൽ യുഡിഎഫിനാണ് ലീഡ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോര്‍പറേഷനുകളിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. എൽഡിഎഫിന് കനത്ത തിരിച്ചടി. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അഞ്ഞൂറോളം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫിന്റെ തേരോട്ടമാണ്.
Live Updates
- 13 Dec 2025 9:55 AM IST
മലപ്പുറം പെരിന്തൽമണ്ണ നഗരസഭയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ്
മൂന്നു പതിറ്റാണ്ടിനു ശേഷമാണ് യുഡിഎഫ് അധികാരത്തിൽ വരുന്നത്
- 13 Dec 2025 9:53 AM IST
കോട്ടയം മുൻസിപ്പാലിറ്റിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരീശങ്കർ ജയിച്ചു
വാർഡ് 13 ആയ മുള്ളൻകുഴിയിലാണ് ജയിച്ചത്
- 13 Dec 2025 9:38 AM IST
ഫെന്നി നൈനാൻ തോറ്റു
അടൂര്‍ നഗരസഭ എട്ടാം വാര്‍ഡിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫെന്നി നൈനാൻ തോറ്റു
- 13 Dec 2025 9:33 AM IST
തൃപ്പൂണിത്തുറ നഗരസഭയിൽ മുൻമന്ത്രി ടി.കെ രാമകൃഷ്ണന്റെ മകൻ യതീന്ദ്രൻ തോറ്റു
യതീന്ദ്രൻ മത്സരിച്ച കോൺഗ്രസ് മാത്തൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചു
Next Story
Adjust Story Font
16

