തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
നാല് കോര്‍പറേഷനുകളിൽ യുഡിഎഫിനാണ് ലീഡ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോര്‍പറേഷനുകളിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. എൽഡിഎഫിന് കനത്ത തിരിച്ചടി. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അഞ്ഞൂറോളം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫിന്റെ തേരോട്ടമാണ്.
Live Updates
- 13 Dec 2025 9:08 AM IST
ചങ്ങരോത്ത് പഞ്ചായത്തിൽ വെൽഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ജയം
ചെറിയകുമ്പളം വാര്‍ഡ് സ്ഥാനാര്‍ഥി താഹിറ സല്മാന് 901 വോട്ടിന് വിജയിച്ചു
- 13 Dec 2025 8:59 AM IST
കായംകുളം നഗരസഭ ഒന്നാം വാർഡിൽ വെൽഫെയർ പാർട്ടിക്ക് ജയം
154 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുബീർ എസ് ഒടനാട് വിജയിച്ചു
- 13 Dec 2025 8:59 AM IST
തിരൂർ നഗരസഭയിൽ 22-ാം ഡിവിഷനിൽ വെൽഫെയർ പാർട്ടിക്ക് വിജയം
ഫർഹാദ ടീച്ചർ വിജയിച്ചു
Next Story
Adjust Story Font
16

