എം.സി കമറുദ്ദീൻ എം.എൽ.എ ഇന്ന് ജയിൽ മോചിതനാകും
മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് എം.എൽ.എ ജയിൽ മോചിതനാകുന്നത്

ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച എം.സി കമറുദ്ദീൻ എം.എൽ.എ ഇന്ന് ജയിൽ മോചിതനാകും. 90 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കമറുദ്ദീൻ പുറത്തിറങ്ങുന്നത്. 148 വഞ്ചനാ കേസുകളാണ് എം. സി കമറുദ്ദീനെതിരെയുണ്ടായിരുന്നത്.
ചന്തേര, കാസര്‍കോഡ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷൻ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. കോടതികളിലെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലിൽ നിന്നും വൈകീട്ടോടെയായിരിക്കും പുറത്തിറങ്ങുക. ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം.
അതേസമയം കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളും മകനും ഇപ്പോഴും ഒളിവിലാണ്.
Next Story
Adjust Story Font
16

