ആക്ഷൻ ഹീറോയിൻ സെറ..

ചെറുപ്രായത്തിൽ തന്നെ മോഡലിങ് രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച് കുഞ്ഞു സെറ

MediaOne Logo

ഫസ്ന പനമ്പുഴ

  • Updated:

    2022-06-25 16:26:59.0

Published:

25 Jun 2022 4:15 PM GMT

ആക്ഷൻ ഹീറോയിൻ സെറ..
X

ക്യാമറ ഓണാക്കി ആക്ഷൻ പറയേണ്ട താമസം, മിനിറ്റുകൾക്കുള്ളിൽ തന്നെ ക്രോപ് ചെയ്ത മുടിയും ഒതുക്കി കൊച്ചരി പല്ലും കാട്ടിച്ചിരിച്ച് സെറ എത്തും... പിന്നെ തിരക്കോടു തിരക്കാണ്.. ഫോട്ടോഷൂട്ട് കഴിഞ്ഞേ അവൾ ഫ്രീയാവൂ...

മൂന്ന് മാസം പ്രായമുള്ളപ്പോൾ തന്നെ കുഞ്ഞു സെറയുടെ ഫോട്ടോകൾക്ക് എന്തോ ഒരു പ്രത്യേകതയുള്ളതായി വീട്ടുകാർക്ക് തോന്നിയിരുന്നു. പിന്നീട് സെറയുടെ മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് സെറ ശ്രദ്ധേയയാവുന്നത്. ആരോടും പെട്ടന്നടുക്കാത്ത പ്രകൃതമാണെങ്കിലും ഷൂട്ടിംഗ് സമയത്ത് ഏതു പോസിൽ വേണം എന്ന് പറയേണ്ട താമസം, ഈ കുഞ്ഞുമിടുക്കി റെഡിയാണ്. ചിരിച്ചും കളിച്ചും വേണമെങ്കിൽ അങ്ങനെ.. അതല്ല കലിപ്പിലാണെങ്കിൽ അങ്ങനെ, ഏതു വിധേനയും ഭാവങ്ങൾ മാറ്റാൻ സെറയ്ക്ക് നിമിഷ നേരം മതി.

ഫോട്ടോഷൂട്ടിന്റെ ഇടയിൽ കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും തന്നെ സെറയ്ക്ക് ഉണ്ടാവാറില്ല എന്നതാണ് സെറയെ വ്യത്യസ്തയാക്കുന്നത്. ഞൊടിയിടയിൽ ഭാവങ്ങൾ മാറ്റി കാഴ്ചക്കാരെ കയ്യിലെടുക്കാൻ മിടുക്കിയാണ് ഈ മൂന്നര വയസുകാരി. കേരളത്തിലുടനീളമുള്ള 89ഓളം ഓൺലൈൻ സൈറ്റുകളിൽ സെറ ഇതിനോടകം മോഡലായി.

യൂറോപ്യൻ രാജ്യങ്ങളായ യുഎസ്എ, കാനഡ,യുകെ, ഫ്രാൻസ്, അറബ് രാജ്യങ്ങളായ ദുബായ്,സൗദി, ഒമാൻ,ബഹ്‌റിൻ എന്നിങ്ങനെയുള്ള ഇന്റർനാഷണൽ സൈറ്റുകളിലും, നിരവധി മാഗസിനുകൾ, ഏതാനും പ്രൊഡക്ഷൻ കമ്പനികൾ എന്നിവക്ക് വേണ്ടിയും സെറയുടെ ചിത്രങ്ങൾ പകർത്തി കഴിഞ്ഞു. മാത്രമല്ല തിരുവനന്തപുരം കസവുമാൾ, ആലുവ ബിസ്മി ടെക്‌സ്‌റ്റൈൽസ് ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്സ് ഉൾപ്പെടെ അഞ്ചിലധികം കമ്പനികളുടെ പരസ്യങ്ങളിലും സെറ മോഡലായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ യൂണൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പർ കൂടിയാണ് ഇപ്പൊൾ സെറ.

കൊച്ചുപ്രായത്തിൽ തന്നെ മോഡലിങ് രംഗത്ത് തന്റെതായ സ്ഥാനം ഉറപ്പിക്കാൻ കുഞ്ഞു സെറയ്ക്ക് കഴിഞ്ഞു. മിനിസ്‌ക്രീനിലേക്കാണ് സെറയുടെ അടുത്ത ചുവടുവെപ്പ്. നിരവധി അവസരങ്ങൾ സെറയെ തേടി എത്തുന്നുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. തൃശൂർ മാള സ്വദേശിയായ സനീഷിന്റെയും സിജിയുടെയും ഏക മകളാണ്‌ സെറ.

TAGS :

Next Story