രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവാകും

കോൺഗ്രസ് രാജ്യസഭാ ചെയർമാനെ തീരുമാനമറിയിച്ചു.

MediaOne Logo

  • Updated:

    2021-02-12 06:36:19.0

Published:

12 Feb 2021 6:36 AM GMT

രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവാകും
X

രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പകരം മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവാകും. ഇതുസംബന്ധിച്ച തീരുമാനം രാജ്യസഭാ ചെയർമാനെ കോൺഗ്രസ് അറിയിച്ചു. കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയും, റെയിൽവേ മന്ത്രിയുമായി മുമ്പ് സേവനമനുഷ്ടിച്ചിട്ടുള്ള മല്ലികാർജുൻ ഖാർഗെ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

ഫെബ്രുവരി പതിനഞ്ചാം തീയതിയാണ് ഗുലാം നാഭി ആസാദിന്റെ കാലാവധി അവസാനിക്കുക. കശ്മീരിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ആസാദ്. രാജ്യസഭയില്‍ അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി വികാരാധീനനായതിനെ തുടർന്ന് ആസാദ് ബി.ജെ.പിയിൽ ചേക്കേറുമെന്ന തരത്തിൽ അഭ്യൂഹം പരന്നിരുന്നു.

TAGS :

Next Story