Quantcast

തദ്ദേശീയ കലകളും കരകൗശല വിദ്യകളും തിരിച്ചുപിടിക്കാനൊരുങ്ങി ഫ്‌ളിപ്കാർട്ട്

ഇന്ത്യയിലെ കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും ചെറുകിടസംരംഭങ്ങളുടെയും ഉന്നമനത്തിനായി ഫ്ലിപ്‍കാര്‍ട്ട് സമര്‍ഥ്

MediaOne Logo

Web Desk

  • Published:

    1 Jun 2022 7:11 AM GMT

തദ്ദേശീയ കലകളും കരകൗശല വിദ്യകളും തിരിച്ചുപിടിക്കാനൊരുങ്ങി ഫ്‌ളിപ്കാർട്ട്
X

വ്യത്യസ്തതകളുടെ നാടാണ് ഇന്ത്യ... ഇന്ത്യയിലെ പരമ്പരാഗത കലകളും കരകൌശല വസ്തുക്കളും അവയുടെ വ്യത്യസ്തങ്ങളായ നിറങ്ങള്‍ക്കൊണ്ട്, വൈവിധ്യങ്ങളായ ആശയങ്ങള്‍കൊണ്ട്, ബുദ്ധിപരമായ നിര്‍മാണരീതികൊണ്ട് എല്ലാം എല്ലാകാലത്തും പേരുകേട്ടവയാണ്. ഓരോ ഗ്രാമത്തിന്‍റെയും തനതായ, സാംസ്കാരികമായ കയ്യൊപ്പുകള്‍ പതിപ്പിച്ചുകൊണ്ടാണ് അവ ഓരോന്നും രൂപപ്പെട്ടുവരുന്നത്. ഗ്രാമീണരായ ഈ കലാകാരന്മാരുടെ ദൈനംദിന ജീവിതത്തിന്‍റെയും അവരുടെ വിശ്വാസങ്ങളുടെയും അവര്‍ ജീവിക്കുന്ന പ്രകൃതിയുടെയും സ്വാധീനം ഈ കലാരൂപങ്ങളിലെല്ലാം തെളിഞ്ഞു കാണാം...

നൂറ്റാണ്ടുകളായി ഈ മനോഹര കലാരൂപങ്ങള്‍ സംരക്ഷിച്ചുപോരുകയാണ് ഈ കലാകാരന്മാര്‍. തലമുറകളായി, നിറങ്ങളും ചായക്കൂട്ടുകളും അടക്കമെല്ലാത്തിനും പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രമുപയോഗിച്ചാണ് ഈ ചിത്രകാരന്മാരും നെയ്ത്തുകാരും ശില്‍പികളും തങ്ങളുടെ മനോഹര കലാരൂപങ്ങള്‍ക്ക് ജീവന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വേണ്ടത്ര സൌകര്യങ്ങളില്ലാതെ ഉള്‍നാടുകളിലാണ് ഇവരുടെ ജീവിതമെങ്കിലും ആ കൈകളില്‍ നിന്ന് പിറക്കുന്നതില്‍ പലതും മാസ്റ്റര്‍പീസുകളാണ്.

പക്ഷേ, ഇന്ത്യയിലെ പല തദ്ദേശീയമായ കരകൌശലവസ്തുക്കളും അവയ്ക്ക് പിന്നിലെ കലാകാരന്മാരും ഇന്ന് അതിജീവനത്തിനായി ബുദ്ധിമുട്ടുകയാണ്. പലതും വംശനാശഭീഷണി നേരിടുന്നുണ്ട് എന്ന് വേണം പറയാന്‍. ഗുജറാത്ത് കച്ചിലെ റോഗന്‍ പെയിന്‍റിഗ് ഇതിനൊരു ഉദാഹരണമാണ്. 400 വര്‍ഷം പഴക്കമുള്ള ഈ കല, അറിയുന്നവര്‍ ഇന്ന് ആകെ ആറുപേര്‍ മാത്രമാണ്. വാങ്ങാന്‍ കസ്റ്റമറില്ല, വില്‍പനയ്ക്കാവശ്യമായ മാര്‍ക്കറ്റുകളില്ല, കൂടാതെ ആധുനികവത്കരണവും കൂടിയായപ്പോള്‍ കുലത്തൊഴിലായി ഇതില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ പലരും അതിജീവിതത്തിനായി മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. അസംഘടിതരാണ് ഇവര്‍.. അതുകൊണ്ടുതന്നെ ഇവരുടെ അധ്വാനത്തിനും ഉത്പന്നത്തിനും ന്യായമായ വില ലഭിക്കുന്നില്ല.

ഫ്ലിപ്‍കാര്‍ട്ട് സമര്‍ഥ്

സാമൂഹികമായി നയിക്കപ്പെടുന്ന സംരംഭമാണ് ഫ്ലിപ്‍കാര്‍ട്ട് സമര്‍ഥ്. ഇന്ത്യയിലെ കരകൌശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും ചെറുകിടസംരംഭങ്ങളുടെയും ഉന്നമനമാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. അര്‍ഹരായ ആളുകള്‍ക്ക് അവസരങ്ങള്‍ നല്‍കി, അവരെ സ്വയംപര്യാപ്തമാക്കി, സ്വന്തം കഴിവില്‍ വരുമാനമാര്‍ഗം കണ്ടെത്തി ജീവിതം തന്നെ മാറ്റിയെഴുതുന്നതിലാണ് ഫ്ലിപ്‍കാര്‍ട്ട് വിശ്വസിക്കുന്നത്.


ഫ്ലിപ്‍കാര്‍ട്ട് സമര്‍ഥ് ഒരു രാജ്യവ്യാപകമായ ഇ-കൊമേഴ്സ് ഫ്ലാറ്റ്ഫോം ആണ്. ഇതുവഴി കരകൌശലവിദഗ്ധര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ രാജ്യത്തെങ്ങും എത്തിക്കാനും വില്‍പന നടത്തുവാനും കഴിയും. കലാകാരന്മാരെ പ്രാദേശികമായല്ല, രാജ്യവ്യാപകമായിതന്നെ ഏറ്റെടുക്കുകയാണ് ഈ സംരംഭം. ഈ ലക്ഷ്യത്തിലേക്ക് എത്താനായി വിവിധ സംസ്ഥാനങ്ങളുമായും വിവിധ കരകൌശല സംഘങ്ങളുമായും ഒത്തുചേര്‍ന്ന് ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുകയാണ് ഫ്ലിപ്‍കാര്‍ട്ട്. ഈ എഗ്രിമെന്‍റ് പ്രകാരം പത്തുലക്ഷത്തിലധികം കരകൌശല സംഘങ്ങള്‍ ഇന്ന് ഈ ഇ-കൊമേഴ്സ് ഫ്ലാറ്റ്ഫോമിന്‍റെ ഭാഗമായിക്കഴിഞ്ഞു. രാജ്യത്തെ വിവിധ കലാ-കരകൌശല സംരംഭങ്ങളെ സംരക്ഷിക്കാന്‍ എന്നും ഫ്ലിപ്‍കാര്‍ട്ട് ശ്രമിച്ചിട്ടുണ്ട് എന്നതിന്‍റെ അവസാന ഉദാഹരണമാണ് ഫ്ലിപ്‍കാര്‍ട്ട് സമര്‍ഥ്.

വിശിഷ്ടമായ ജംദാനി സാരി നെയ്തെടുക്കല്‍

ഉന്നത ഗുണമേന്മയുള്ള, നല്ല കോട്ടണ്‍ മസ്‍ലിന്‍ തുണികൊണ്ടാണ് ജംദാനി സാരികള്‍ നിര്‍മിക്കുന്നത്. ഈ സാരികള്‍ കനം കുറഞ്ഞതും ചൂടുകാലത്ത് വധുവിന്‍റെ കല്യാണവസ്ത്രങ്ങള്‍ക്ക് അനുയോജ്യവുമാണ്. കൂടാതെ നൈറ്റ് ഡ്രസ് ആയി ഉപയോഗിക്കാന്‍ കഴിയുന്ന മെറ്റീരിയലുമാണ്. ബറോക്ക്, മുഗള്‍, ഫ്ലോറല്‍, ജ്യോമട്രിക് പോലുള്ള പുതിയ സ്റ്റൈലുകളിലും പാറ്റേണുകളിലുമുള്ള വസ്ത്രങ്ങളും ഈ മെറ്റീരിയലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജംദാനി സാരികള്‍ പുതിയ തലമുറയുടെ അഭിരുചിയെ കൂടി ആകര്‍ഷിക്കുന്നവയാണ്. ജംദാനി സാരികള്‍ നെയ്തെടുക്കുന്നത് വളരെ സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെയാണ്, നിരവധി ദിവസങ്ങളെടുത്ത്, കൈ കൊണ്ടാണ് ഈ സാരികള്‍ നെയ്തെടുക്കുന്നത്.

ജംദാനി സാരികളെ 2013ല്‍ യുനസ്കോ, മാനവികതയുടെ അദൃശ്യമായ സാംസ്കാരിക പൈതൃകമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട അദൃശ്യമായ സാംസ്കാരിക പൈതൃകങ്ങളുടെ മികച്ച സംരക്ഷണവും അവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുനെസ്കോ ഈ അദൃശ്യമായ സാംസ്കാരിക പൈതൃക പട്ടികകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

2020 ന്‍റെ അവസാനത്തിലാണ്, ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും (APCO) ഫ്ലിപ്‍കാര്‍ട്ട് സമർഥ് പ്രോഗ്രാമും കൈകോര്‍ക്കുന്നത്. അത് തദ്ദേശീയരായ നെയ്ത്തുകാരെ രാജ്യമെങ്ങും തങ്ങളുടെ കസ്റ്റമറെ കണ്ടെത്താനും, ലോകം മുഴുവന്‍ കോവിഡ് മഹാമാരിയില്‍ അന്ധാളിച്ച് നില്‍ക്കുമ്പോള്‍ പോലും അവരുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായിച്ചു. ഈ കൂടിച്ചേരല്‍ വഴി ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങള്‍ക്ക് ജീവന്‍വെക്കുകയായിരുന്നു.

ബാഘ് പ്രിന്‍റിംഗ്

മധ്യപ്രദേശിലെ ബാഘ് നദീതീരത്താണ് ബാഘ് എന്ന ചെറിയ ഗ്രാമമുള്ളത്. അവിടുത്തെ ഗ്രാമവാസികള്‍ മരംകൊണ്ടുള്ള ചില അച്ചുകള്‍ നിര്‍മ്മിച്ച് അതില്‍ ചായംമുക്കി തുണികളില്‍ മനോഹരമായ ചിത്രപ്പണികള്‍ ചെയ്യുന്നതില്‍ മിടുക്കരാണ്. പ്രകൃതിദത്തമായ നിറങ്ങളും ചായക്കൂട്ടുകളുമാണ് അവര്‍ അതിനായി ഉപയോഗിക്കുന്നത്. ആയിരം വര്‍ഷത്തിലേറേ പഴക്കമുള്ളതാണ് ഈ ഗ്രാമവാസികള്‍ക്കീ കൈത്തൊഴില്‍. ജ്യാമിതീയ രൂപങ്ങളും വിവിധങ്ങളായ പൂവുകളുടെ ചിത്രങ്ങളുമാണ് ആര്‍ട്ട് വര്‍ക്കിനായി ഇവര്‍ ഉപയോഗിക്കുന്നത്. വെള്ള നിറത്തിന്‍റെ പശ്ചാത്തലത്തില്‍ ചുവപ്പോ കറുപ്പോ നിറങ്ങളുപയോഗിച്ചാണ് ഇവരുടെ ചിത്രമെഴുത്ത്. ഉപയോഗിക്കുന്ന ഈ നിറങ്ങളാകട്ടെ ഉണ്ടാക്കിയെടുക്കുന്നത് പച്ചക്കറികളില്‍ നിന്നാണ്.

ഈ വിദ്യ ഈ ഗ്രാമീണര്‍ എവിടെനിന്നാണ് പഠിച്ചെടുത്തതെന്നത് ഇന്നും അജ്ഞാതമാണ്. പക്ഷേ, ആ സാങ്കേതികവിദ്യ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുകയാണവര്‍. ബാഘ് നദിയിലെ വെള്ളത്തിന് പോലും അവരുടെ ചായക്കൂട്ടില്‍ പങ്കുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. തുണി കഴുകാനും പച്ചക്കറിയില്‍ നിന്നും ചായങ്ങളുണ്ടാക്കാനും ഈ നദിയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നദിയിലെ വെള്ളത്തിന്‍റെ രാസഘടന അവരുടെ ചായക്കൂട്ടുകള്‍ക്ക് ഗുണമേന്മ നല്‍കുകയും തിളങ്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഈ പ്രദേശം ഒരു ട്രൈബല്‍ ഏരിയയാണ്. അതുകൊണ്ടുതന്നെ ബാഘ് പ്രിന്‍റിംഗ് ഇവിടുത്തെ ആദിവാസികളുടെ ജീവിതത്തിന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതവുമാണ്. പ്രദേശത്തെ 25 മുതല്‍ 30 വരെയുള്ള ഗ്രാമങ്ങള്‍ വരെ ഇന്ന് ബാഘ് പ്രിന്‍റിംഗ് ഉപജീവനമായി സ്വീകരിച്ചു കഴിഞ്ഞു. ഉത്പന്നത്തിന്‍റെ വില്‍പനയെ ആശ്രയിച്ചിരിക്കുന്നു അവരുടെ ജീവിതം പോലും.

ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെന്‍റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് ഫ്ലിപ്‍കാര്‍ട്ട് സമര്‍ഥ് ഈ പ്രദേശിക ഉത്പന്നത്തെ രാജ്യം മുഴുവനും പ്രദര്‍ശിപ്പിക്കാനും വില്‍പന കൂട്ടാനുമുള്ള ശ്രമത്തിലാണ്.

പഞ്ചാബിലെ ഫുല്‍കാരി എംബ്രോയ്‍ഡറിക്ക് പിന്നിലെ സ്ത്രീ മാന്ത്രികര്‍

പഞ്ചാബിലെ സ്ത്രീകള്‍ ഒഴിവുസമയങ്ങളില്‍ വിനോദത്തിനായി ചെയ്തിരുന്ന എംബ്രോയ്‍ഡറി വര്‍ക്കുകളാണ് ഫുല്‍കാരി എന്നറിയപ്പെടുന്നത്. ശരിക്കും ഒരു യഥാര്‍ഥ നാടോടി കലയാണിത്. പ്രദേശത്തെ കാലാവസ്ഥയാണ് ഇത്തരമൊരു കലയ്ക്ക് കാരണമായത് എന്ന് വേണമെങ്കില്‍ പറയാം. നൂറ്റാണ്ടുകള്‍ക്കുമുമ്പേ പഞ്ചാബിലെ സ്ത്രീകള്‍ സ്വന്തം വീട്ടുമുറ്റത്തെ തണുത്ത കാലാവസ്ഥയിലിരുന്ന് തങ്ങളുടെ ദുപ്പട്ടകളിലും സല്‍വാര്‍ കമ്മീസുകളിലും കുര്‍ത്തകളിലും നൂലുകള്‍ കൊണ്ട് മനോഹരമായ ചിത്രപ്പണികള്‍ ചെയ്തു തുടങ്ങിയതാണ് ഫുല്‍കാരി എംബ്രോയ്‍ഡറിയുടെ ചരിത്രം.


കോട്ടണ്‍ തുണിയിലാണ് ഫുല്‍കാരി വര്‍ക്കുകള്‍ ചെയ്തെടുക്കുന്നത്. തുണിയുടെ അകം ഭാഗത്തായിരിക്കും ഈ തുന്നല്‍പ്പണികള്‍ ചെയ്യുന്നത്. പുറംഭാഗത്ത് മനോഹരമായ ചിത്രപ്പണികള്‍ അതോടെ തെളിഞ്ഞുവരും. ഇതില്‍ പ്രാഗത്ഭ്യം നേടിയ സ്ത്രീകള്‍ തുന്നുന്ന ഓരോ വസ്ത്രങ്ങളും അതിമനോഹരമായിരിക്കും. പക്ഷേ, അവയൊന്നും വില്‍പനയ്ക്കായിരുന്നില്ല. സ്വന്തമായി ഉപയോഗിക്കാനോ, കുടുംബാംഗങ്ങള്‍ക്കോ വേണ്ടി മാത്രമായിരുന്നു. ഫുല്‍ക്കാരി എംബ്രോയ്‍ഡറി പഞ്ചാബിലിന്നും വിവാഹാഘോഷങ്ങളുടെ, സ്ത്രീധനത്തിന്‍റെ ഒക്കെ ഭാഗമാണ്.

കാലങ്ങള്‍ കടന്നുപോയതോടെ ഫുല്‍ക്കാരി എംബ്രോയ്‍ഡറി അറിയാമെന്നത് പഞ്ചാബി സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടി, ഇത് അവര്‍ക്കൊരു ഉപജീവനമാര്‍ഗമായി. പക്ഷേ, ഇവര്‍ ഇന്നും ഒരു അസംഘടിത മേഖലയിലാണ് എന്നതിനാല്‍ ലാഭം കിട്ടുന്നത് മുഴുവനും ഇടനിലക്കാര്‍ക്കായി.

നബാർഡ്, സന്‍ഗ്രൂർ ഫുൽകാരി പ്രൊഡ്യൂസർ കമ്പനി, അഭിവ്യക്തി ഫൗണ്ടേഷൻ, മറ്റ് ചെറുകിട സംഘടനകൾ എന്നിവയുമായി കൈകോര്‍ത്തിരിക്കുകയാണ് ഫ്ലിപ്‍കാര്‍ട്ട്. ഈ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫുൽകാരി നെയ്ത്തുകാര്‍ക്കായി ഒരു ലോകം തുറന്നിരിക്കുകകയാണ് ഫ്ലിപ്‍കാര്‍ട്ട്. ഇതുവഴി അവരുടെ വിപണി വിശാലമാകുകയും അവരുടെ അധ്വാനത്തിന് അര്‍ഹമായ വില ലഭിക്കുകയും ചെയ്തു.

ഇനി ഈ കരകൌശല തൊഴിലാളികളെയും നെയ്ത്തുകാരെയും പിന്തുണയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ തിരഞ്ഞ് പോകണമെന്നില്ല. അവരെല്ലാം ഫ്ലിപ്‍കാര്‍ട്ടിലുണ്ട്. ഫ്ലിപ്‍കാര്‍ട്ട് ആപ്പ് വഴി 11 വ്യത്യസ്ത ഭാഷകളില്‍ നിങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ സ്വന്തമാക്കാനാകും.

TAGS :

Next Story