Quantcast

ജൈവലോകത്തിന്‍റെ പറുദീസയായി ഒരു പാര്‍ക്ക്...

മീഡിയവണ്‍, എക്സലന്‍റ് ഇക്കോ ഫ്രണ്ട്‍ലി അഗ്രികൾചറൽ തീം പാർക്ക് പുരസ്കാരം എന്‍. കെ കുര്യന്...

MediaOne Logo

  • Published:

    10 March 2021 5:32 AM GMT

ജൈവലോകത്തിന്‍റെ പറുദീസയായി ഒരു പാര്‍ക്ക്...
X

മരം മുറിച്ച് പാര്‍ക്കുകളുണ്ടാക്കുന്ന ഈ കാലത്ത്, ലോകം മുഴുവനും അലഞ്ഞ് മരങ്ങളും ചെടികളും കണ്ടെത്തി കൊണ്ടുവന്ന് നട്ടുനനച്ച് ഒരു പാര്‍ക്കുണ്ടാക്കുക. അതും വര്‍ഷങ്ങളുടെ അധ്വാനഫലമായി, കോടികള്‍ ചെലവഴിച്ച്...

കേട്ടാല്‍ ഇതെന്ത് വട്ടെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. കോട്ടയം കടുത്തുരുത്തി ആയാംകുടിയില്‍ മുപ്പത്തിയഞ്ച് ഏക്കര്‍ ഭൂമിയിലാണ് മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്കുള്ളത്. മാവിന്‍ തണല്‍ എന്നാണ് മാംഗോ മെഡോസ് എന്ന വാക്കിന് അര്‍ത്ഥം. കേരളത്തിലെ സഞ്ചാരികള്‍ക്കായി ജൈവലോകത്തിന്‍റെ പറുദീസ തീര്‍ത്തിരിക്കുകയാണ് മാങ്കോ മെഡോസ് അഗ്രികൾചറൽ പ്ലെഷർ ലാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എക്സലന്റ് ഇക്കോ ഫ്രണ്ട്‍ലി അഗ്രികൾചറൽ തീം പാർക്കിന്‍റെ മാനേജിങ് ഡയറക്ടർ എൻ. കെ കുര്യൻ. കഴിഞ്ഞ 20 വര്‍ഷത്തിലധികമാണ് ഇന്ത്യയിലും വിദേശത്തും അതിനായി അദ്ദേഹം മരങ്ങള്‍ തേടി അലഞ്ഞത്.

4800 ഓളം സസ്യജനുസുക്കള്‍, 700 വൃക്ഷയിനങ്ങള്‍, 146 ഇനം പച്ചക്കറികള്‍, 101 ഇനം മാവുകള്‍, 21 ഇനം പ്ലാവുകള്‍, 39 തരം വാഴകള്‍, 25 ഇനം വളര്‍ത്തുപക്ഷി മൃഗാദികള്‍, മത്സ്യക്കുളങ്ങള്‍ തുടങ്ങി ഇവിടുത്തെ ജൈവ ആവാസ വ്യവസ്ഥയിലെ കണ്ണികളങ്ങനെ വിശാലമായി കൊണ്ടിരിക്കുന്നു. എല്ലാത്തിലുമുപരി ശുദ്ധവായു ശ്വസിക്കാനൊരിടം, പ്രകൃതിയെക്കുറിച്ചറിയാത്ത യുവതലമുറയ്ക്ക് ഒരു സര്‍വകലാശാല, കുട്ടികള്‍ക്ക് കളിക്കാം, മുതിര്‍ന്നവര്‍ക്ക് നീന്താം, അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ തോട്ടത്തിലൂടെ നടക്കാം, അല്ലെങ്കില്‍ കേബിള്‍ കാറില്‍ പോകാം. മുപ്പതേക്കർ തോട്ടം മുഴുവനായും കണ്ടാസ്വദിക്കാൻ പറ്റിയ വാച്ച് ടവർ, ഗുഹാ കോട്ടേജ്, ബാറ്ററിയിലോടുന്ന ഇക്കോ ഫ്രണ്ട്‍ലി ട്രെയിന്‍, പെഡൽ ബോട്ടിങ്, റോ ബോട്ടിങ്, വാട്ടർ സൈക്കിൾ, ഗോ കാർട്ട്, ജലചക്രം, മീനൂട്ട്, റോപ് കാർ, ആർച്ചറി, ട്രാംപോ ലൈൻ, ബംപർ കാർ, സ്നൂക്കർ, ലോകത്തിലെ തന്നെ ഏറ്റവും വലിയ പരശുരാമ പ്രതിമ, ആദത്തിന്റെ ഹവ്വയുടെയും പ്രതിമ, വൃക്ഷകന്യക, പ്രണയജോഡികള്‍, കുട്ടൂസനും ഡാകിനിയും, കൂടെ നാടന്‍ ചായക്കടയും എന്നിങ്ങനെ സഞ്ചാരികള്‍ക്കായി നിരവധി കൌതുകങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.

രണ്ടു വലിയ റെക്കോർഡുകളാണ് മാംഗോ മെഡോസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ മനുഷ്യ നിർമ്മിത അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന ലിംക ബുക്ക് ഓഫ് റെക്കോർഡും, ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന URF ന്‍റെ ലോകറെക്കോർഡും. കാർഷിക രംഗത്തെ പുത്തൻ സംരംഭമായ അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന ഈ ആശയം മലയാളികൾക്ക് പരിചയപ്പെടുത്തിയത് മുന്‍നിര്‍ത്തി ഇത്തവണ മീഡിയവണ്‍, എക്സലന്‍റ് ഇക്കോ ഫ്രണ്ട്‍ലി അഗ്രികൾചറൽ തീം പാർക്ക് പുരസ്കാരം നല്‍കി ആദരിച്ചതും എന്‍. കെ കുര്യനെ ആയിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസ് മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയവരെയും നൂതന ആശയങ്ങളിലൂടെ സ്വന്തം സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നവരെയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നവരെയും ആദരിക്കുക ലക്ഷ്യം വെച്ചാണ് മീഡിയവണ്‍ ബിസിനസ് എക്സലെന്‍സ് പുരസ്കാരം നല്‍കുന്നത്. ബിസിനസ്, സംരംഭക രംഗത്തെ 19 വ്യക്തികള്‍ക്കാണ് മീഡിയവണ്‍ ഇത്തവണ പുരസ്കാരം നല്‍കിയത്. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ചേര്‍ന്നാണ് പുരസ്‍കാരങ്ങള്‍ വിതരണം ചെയ്തത്.

കേരളത്തിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി. ബാലകൃഷ്ണന്‍ ഐ.എ.എസ് ആയിരുന്നു ഈ പുരസ്കാര പ്രക്രിയയുടെ ജൂറി ചെയര്‍മാന്‍. സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍ സി.ഇ.ഒ സജി ഗോപിനാഥ്, വ്യവസായ വകുപ്പിന്‍റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം അബ്ദുള്‍ മജീദ്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്‍റ് ദാമോദര്‍ അവനൂര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

TAGS :

Next Story