Quantcast

നന്ദിത ദാസ് ചിത്രം ‘മന്‍തോ’യുടെ പുതിയ ട്രെയ്‌ലറെത്തി

നവാസുദ്ദീന്‍ സിദ്ദീഖി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സെപ്തംബര്‍ 21ന് റിലീസിനെത്തും

MediaOne Logo

Web Desk

  • Published:

    15 Aug 2018 7:48 PM IST

നന്ദിത ദാസ് ചിത്രം ‘മന്‍തോ’യുടെ പുതിയ ട്രെയ്‌ലറെത്തി
X

ഐതിഹാസിക ഉര്‍ദു സാഹിത്യതാരന്‍ സാദത് ഹസന്‍ മന്‍തോയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘മന്‍തോ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നന്ദിതാ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖിയാണ് മന്‍തോ ആയി വേഷമിടുന്നത്.

രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ താല്‍പര്യങ്ങളില്‍ അനാഥമായി പോകുന്ന മനുഷ്യരുടെ ദുരിതങ്ങളും വികാരങ്ങളും തന്റെ കഥകളിലൂടെ പങ്കുവെച്ച മന്‍തോ, ഇന്ത്യ-പാക്ക് വിഭജനാന്ദരം ബോംബെ ഉപേക്ഷിച്ച് ലാഹോറിലേക്ക് കുടിയേറുകയായിരുന്നു.

സ്വാതന്തൃസമരത്തിന്റെ അവസാന കാലഘട്ടവും തുടര്‍ന്നുള്ള വിഭജനവും പശ്ചാത്തലമായി വരുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍, സാദാത് മന്‍തോ കൈകാര്യം ചെയ്തിരുന്ന ആവിഷ്‌ക്കാര സ്വാതന്തൃത്തെ കുറിച്ചും വിഭജനത്തിന്റെ ദുരിതങ്ങളെ കുറിച്ചും പറഞ്ഞു വെക്കുന്നുണ്ട്.

നവാസുദ്ദീന്‍ സിദ്ദീഖിയ്ക്കു പുറമേ രസിക ദുഗന്‍, റിഷി കപൂര്‍, ദിവ്യ ദത്ത, താഹിര്‍ രാജ് ഭാസിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ കാന്‍ ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ച ചിത്രം സെപ്തംബര്‍ 21ന് റിലീസിനെത്തും.

TAGS :

Next Story