Quantcast

വൈൽഡ് ലൈഫ് പ്രദർശനത്തിനൊരുങ്ങുന്നു

ജേക്ക് ഗില്ലെൻഹാൾ നായകനാകുന്ന സിനിമയിൽ കെയറി മുല്ലിഗൻ ആണ് നായിക

MediaOne Logo

Web Desk

  • Published:

    11 Sept 2018 8:40 PM IST

വൈൽഡ് ലൈഫ് പ്രദർശനത്തിനൊരുങ്ങുന്നു
X

കുടുംബബന്ധങ്ങളിലെ സങ്കീർണതകൾ ദൃശ്യവത്ക്കരിക്കുന്ന വൈൽഡ് ലൈഫ് പ്രദർശനത്തിനൊരുങ്ങുന്നു.. ജേക്ക് ഗില്ലെൻഹാൾ നായകനാകുന്ന സിനിമയിൽ കെയറി മുല്ലിഗൻ ആണ് നായിക.. ബാലതാരം എഡ് ഓക്സെൻബൌൾഡും സിനിമയിലുണ്ട്.. 1960കളുടെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

അച്ഛനും അമ്മയും മകനും അടങ്ങുന്ന ഒരു കുടുംബത്തിനെ കേന്ദ്രീകരിച്ചാണ് വൈൽഡ‍് ലൈഫിന്‍റെ കഥ നടക്കുന്നത്.. അമ്മയും അച്ഛനും തമ്മിലുള്ളം അഭിപ്രായ ഭിന്നതകളും അമ്മക്ക് മറ്റൊരാളുമായുണ്ടാകുന്ന ബന്ധവും മകന്‍റെ വീക്ഷണകോണിലൂടെ സിനിമ അവതരിപ്പിക്കുന്നു.. കുടുംബ ബന്ധങ്ങളിലെ അതിസങ്കീർണമായ സാഹചര്യങ്ങളിലൂടെ സിനിമ കടന്നുപോകുന്നുണ്ട്.

അച്ഛനായി ജേക്ക് ഗില്ലെൻഹാളും അമ്മയായി കെയ്റി മുല്ലിഗനും അഭിനയിക്കുന്നു.. ബാലതാരം എഡ് ഓക്സെൻബൌൾഡ് ആണ് മകനായി എത്തുന്നത്.. ബിൽ കാംപ്, ഡാറിൽ കോക്സ് എന്നിവരും ചിത്രത്തിലുണ്ട്.. ഇരുപത് വർഷത്തിലേറെയായി ഹോളീവുഡിൽ അഭിനേതാവായി തിളങ്ങിയ പോൾ ഡാനോ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

സുഡാൻ, കാൻസ്, ടൊറന്‍റോ, ന്യൂയോർക്ക് ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം നേടിയിട്ടുണ്ട് വൈൽഡ് ലൈഫ്.. ഒക്ടോബർ 19 മുതൽ വൈൽഡ് ലൈഫ് അമേരിക്കയിലെ തീയറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങും.

TAGS :

Next Story