Quantcast

വെള്ളിമൂങ്ങക്ക് ശേഷം ‘ആദ്യ രാത്രി’യുമായി ജിബു ജേക്കബ്-ബിജു മേനോന്‍ ടീം

ആദ്യ രാത്രി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 

MediaOne Logo

Web Desk

  • Published:

    1 Nov 2018 2:38 PM GMT

വെള്ളിമൂങ്ങക്ക് ശേഷം ‘ആദ്യ രാത്രി’യുമായി ജിബു ജേക്കബ്-ബിജു മേനോന്‍ ടീം
X

വന്‍ ഹിറ്റായ വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് വീണ്ടുമൊരു ചിത്രമൊരുക്കുന്നു. ആദ്യ രാത്രി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 2014ലാണ് വെള്ളിമൂങ്ങ എന്ന ചിത്രം റിലീസാവുന്നത്. ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചന്‍ എന്ന കഥാപാത്രം വന്‍ ഹിറ്റായിരുന്നു. ബിജു മേനോനെ കൂടാതെ ചിത്രത്തില്‍ അഭിനയിച്ച എല്ല കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

കോമഡി ട്രാക്കില്‍ കഥ പറഞ്ഞ വെള്ളിമൂങ്ങ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് ജിബു ജേക്കബ് സംവിധാനം ചെയ്തത്. ഷാരിസ് ജെബിന്‍ ആണ് ആദ്യരാത്രിയുടെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ശ്രീജിത് നായര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജി ബാലാണ് സംഗീതം. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

TAGS :

Next Story