Quantcast

ഇത്തവണ എെ.എഫ്.എഫ്.കെ കൊടിയേറുന്നത് അസ്ഹര്‍ ഫര്‍ഹാദി ചിത്രം പ്രദര്‍ശിപ്പിച്ച്

ജാവിയര്‍ ബാര്‍ദേം, പെനലോപ്പെ ക്രൂസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2018 കാന്‍സ് ഫിലിം ഫെസ്റ്റ്‍വലിലും ഉദ്ഘാടന ചിത്രമായിരുന്നു

MediaOne Logo

Web Desk

  • Published:

    2 Dec 2018 7:15 PM IST

ഇത്തവണ എെ.എഫ്.എഫ്.കെ കൊടിയേറുന്നത് അസ്ഹര്‍ ഫര്‍ഹാദി ചിത്രം പ്രദര്‍ശിപ്പിച്ച്
X

ഇരുപത്തിമൂന്നാമത് എെ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചിത്രമായി പ്രശസ്ത ഇറാന്‍ സംവിധായകന്‍ അസ്ഹര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസ് (everybody knows) പ്രദര്‍ശിപ്പിക്കും. ജാവിയര്‍ ബാര്‍ദേം, പെനലോപ്പെ ക്രൂസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2018 കാന്‍സ് ഫിലിം ഫെസ്റ്റ്‍വലിലും ഉദ്ഘാടന ചിത്രമായിരുന്നു.

ബ്യൂണസ് എെറസില്‍ ജീവിക്കുന്ന ലോണ എന്ന സ്പാനിഷ് യുവതി മക്കളുമായി ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാഡ്രിഡിനടുത്തുള്ള ജന്മനാട്ടിലേക്ക് തിരിച്ച് വരുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. ആ യാത്ര ഞെട്ടിക്കുന്ന ഒരുപാട് സംഭവങ്ങളിലേക്ക് വഴി തെളിക്കുകയും പല രഹസ്യങ്ങളുടെ ചുരുള്‍ അഴിക്കുകയും ചെയ്യുന്നു.

കേരളം നേരിട്ട മഹാ പ്രളയത്തിന് ശേഷം ചെലവ് ചുരുക്കിയാണ് ചലചിത്രമേള നടത്തുന്നത്. പകിട്ട് കുറച്ച് നടത്തുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്ന് 150 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. ചലചിത്രമേള ഡിസംബര്‍ ഏഴിന് ആരംഭിച്ച് 13ന് അവസാനിക്കും

TAGS :

Next Story