സീറ്റുണ്ടായിരുന്നിട്ടും വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചു: രജനികാന്തിനെതിരെ വന്‍ ജനരോഷം
രജനികാന്ത്, ഭാര്യ ലത, കൊച്ചുമക്കളായ ലിംഗ, യാത്ര, വീട്ടുജോലിക്കാരിയായ സ്ത്രി എന്നിവരാണ് സിനിമ കാണാനെത്തിയത്

സ്വഭാവ ശുദ്ധിയുടെയും പെരുമാറ്റത്തിന്‍റെയും കാര്യത്തില്‍ നല്ല പേര് നിലനിര്‍ത്തുന്ന നടന്മാരിലൊരാളാണ് രജനികാന്ത്. എന്നാല്‍ ആ സല്‍പ്പേരിന് കുറച്ച് നാളുകളായി കോട്ടം തട്ടിക്കൊണ്ടിരിക്കുകയാണ്. തൂത്തുക്കുടി വിഷയത്തില്‍ അദ്ദേഹമെടുത്ത നിലപാടുകള്‍ വലിരയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നു. അത് പോലെ പുതിയ വിവാദങ്ങള്‍ക്ക് രജനികാന്ത് പാത്രമാവുകയാണ്.
തന്‍റെ പുതിയ ചിത്രമായ 2.0 കാണാനായി കുടുംബസമേധം ചെന്നൈ സത്യം തിയേറ്ററില്‍ രജനികാന്ത് എത്തിയിരുന്നു. എന്നാല്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും സിനിമ കാണാന്‍ കൂടെയുണ്ടായിരുന്ന വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചു എന്നതാണ് പുതിയ വിവാദം. രജനിയും കുടുംബവും ഇരുന്ന് സിനിമ ആസ്വദിക്കുമ്പോള്‍ സീറ്റിന് പുറകില്‍ നില്‍ക്കുന്ന വേലക്കാരിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ജോലിക്കാരിയെ ഇരിക്കാന്‍ അനുവദിക്കാഞ്ഞത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരത്തില്‍ മുതലാളിത്തം പ്രകടിപ്പിക്കുന്ന ഒരാള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ എങ്ങനെയാണ് നീതിക്കായി പോരാടുകയെന്നും ചോദിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തി. രജനികാന്ത്, ഭാര്യ ലത, കൊച്ചുമക്കളായ ലിംഗ, യാത്ര, വീട്ടുജോലിക്കാരിയായ സ്ത്രി എന്നിവരാണ് സിനിമ കാണാനെത്തിയത്. സംഭവം വൈറലായെങ്കിലും ഇതിനെക്കുറിച്ച് യാതൊരു പ്രതികരണവും നടത്താന്‍ രജനികാന്ത് തയാറായിട്ടില്ല.
Adjust Story Font
16

