അര്‍ജന്‍റീനക്ക് വാമോസ് പറഞ്ഞ് കാട്ടൂര്‍കടവില്‍ നിന്നും മിഥുന്‍ മാനുവലും പിള്ളേരും...
നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു ക്ലീന്‍ എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നായകനായ കാളിദാസ് ജയറാമിന്‍റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഫേസ്ബുക്കിലൂടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു ക്ലീന്‍ എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. എെശ്വര്യ ലക്ഷമിയാണ് സിനിമയിലെ നായിക.

കാളിദാസ് ജയറാം പൂമരത്തിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയായിരിക്കും അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍കടവ്. ചിത്രത്തിന്‍റെ നിര്‍മ്മാണം ആഷിക് ഉസ്മാനാണ്. സംഗീതം ഗോപിസുന്ദര്‍. ചിത്രത്തിന്‍റെ റിലീസിങ് തിയതി പുറത്ത് വന്നിട്ടില്ല.
Next Story
Adjust Story Font
16

