അള്ള് വച്ചവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന മൂഡിലാ... ട്രെന്‍റിങില്‍ നമ്പര്‍ വണ്ണായി അള്ള് രാമേന്ദ്രന്‍ ടീസര്‍

തിരക്കഥ പോലുമില്ലാതെ വെറും 25000 രൂപ മുതല്‍ മുടക്കില്‍ സിനിമ ലോകത്തിനകത്തും പുറത്തും ചര്‍ച്ച വിഷയമായ പോരാട്ടം എന്ന സിനിമയൊരുക്കിയ ബിലഹരിയാണ് അള്ള് രാമേന്ദ്രന്‍റെ സംവിധായകന്‍

MediaOne Logo

Web Desk

  • Updated:

    2018-12-26 11:47:13.0

Published:

26 Dec 2018 11:47 AM GMT

അള്ള് വച്ചവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന മൂഡിലാ... ട്രെന്‍റിങില്‍ നമ്പര്‍ വണ്ണായി അള്ള് രാമേന്ദ്രന്‍ ടീസര്‍
X

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന അള്ള് രാമേന്ദ്രന്‍റെ ടീസര്‍ ഇന്നലെയാണ് റിലീസായത്. കുറച്ച് കാലമായി സ്ഥിരം ശൈലിയില്‍ സിനിമകള്‍ ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമയും ഏതാണ്ട് മുന്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പേരോട് കൂടിയാണ് എത്തിയത്. എന്നാല്‍ ഏവരേയും ഞെട്ടിച്ച്കൊണ്ട് അള്ള് രാമേന്ദ്രനായി ചാക്കോച്ചന്‍ മാസ്സ് ലുക്കിലും ഡയലോഗിലും തിളങ്ങി. ആയതിനാല്‍ തന്നെ വന്‍ സ്വീകാര്യത ലഭിച്ച ടീസര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍റിങ് ലിസ്റ്റിലും ഒന്നാമതാണ്. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ടീസര്‍ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.

ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഒരു മാസ്സ് ഗുണ്ടയുടെ വേഷമാണ് ചിത്രത്തില്‍ ചാക്കോച്ചന്. പതിവിലും വിപരീതമായി ചാക്കോച്ചന്‍ സ്ക്രീന്‍ നിറഞ്ഞപ്പോള്‍ അതേ ആവേശത്തില്‍ പ്രേക്ഷകരും അത് ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ കൂടാതെ ചാന്ദ്നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ചരിത്രത്തിലാദ്യമായി ഒരു ഫേസ്ബുക്ക് കൂട്ടായ്മയില്‍ പിറക്കുന്ന ആദ്യത്തെ ഹൃസ്വ ചിത്രം എന്ന ടാഗോടെ പ്രക്ഷകര്‍ക്ക് മുന്നിലെത്തിയ ഒരു കണ്ണാടിക്കഥ എന്ന ഹൃസ്വചിത്രമൊരുക്കി ബിലഹരി സിനിമ രംഗത്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പിന്നീട് വെറും 25,000 രൂപ മുതല്‍മുടക്കില്‍ പോരാട്ടം എന്ന ചിത്രം 2017ല്‍ റിലീസ് ചെയ്തു. തിരക്കഥയില്ലാതെ ചിത്രീകരിച്ച പോരാട്ടം ലോകത്തിന് അകത്തും പുറത്തും പോരാട്ടം ചര്‍ച്ചാ വിഷയമായതോടെയാണ് ബിലഹരി ശ്രദ്ധിക്കപ്പെടുന്നത്. ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന അള്ള് രാമേന്ദ്രന്‍ വലിയ ബാനറില്‍ ബിലഹരി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ്.

TAGS :

Next Story