Quantcast

ഗോവയില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍

MediaOne Logo

Khasida

  • Published:

    11 Nov 2017 1:20 AM GMT

ഗോവയില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍
X

ഗോവയില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍

മനോഹര്‍ പരീക്കര്‍ ഗോവന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു

അടുത്തമാസം നാലിന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ ആരോപണ പ്രത്യാരോപണങ്ങളാല്‍ സമ്പന്നമാണ് പ്രചാരണ രംഗം. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഗോവന്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്ന് സൂചന നല്‍കിയ ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച.

ഗോവ പിടിക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും ഇത്തവണ ഉണ്ടെന്ന പ്രതീതിയായിരുന്നു തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ ആദ്യ ദിനങ്ങളില്‍. എന്നാല്‍ പ്രചരണം മുന്നോട്ട് പോയതോടെ മത്സരം ബി ജെ പിയും കോണ്‍ഗ്രസും തമ്മിലായി ചുരുങ്ങിയ കാഴ്ചയാണ് പ്രചരണ രംഗത്ത്.

ഭരണ തുടര്‍ച്ച ബി ജെ പി ഉറപ്പ് പറയുമ്പോഴും കാര്യങ്ങള്‍ക്കത്ര ഉറപ്പ് പോര ബി ജെ പി ക്യാമ്പില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്നവര്‍ ഇത്തവണ എതിരാളികളായത് ബി ജെ പി യെ ഏറെ കുഴയ്ക്കുകുന്നുണ്ട് ഗോവയില്‍. മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറിന് മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ പോലെ ജനകീയ പ്രതിച്ഛായ ഇല്ലാത്തത് ബി ജെ പി ക്യാമ്പിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഈയൊരു അങ്കലാപ്പില്‍ നിന്നാണ് മനോഹര്‍ പരീക്കര്‍ ഗോവന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയതിന് പിന്നിലെന്നാണ് രാഷ്‍ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മുഖ്യമന്ത്രി പരാജയമാണെന്ന് തുറന്ന് സമ്മതിക്കലാണ് അമിത് ഷായുടെ പ്രഖ്യാപനമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അമിത് ഷായുടെ പ്രഖ്യാപനം രാഷ്ട്രീയ ആയുധമാക്കി. മുഖ്യമന്ത്രി എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന പ്രചാരകനാണ്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക് ധൈര്യം പോര. പരാജയം തുറന്ന് സമ്മതിക്കലാണിതെന്ന് പറയുന്നു എഐസിസി സെക്രട്ടറി ഗിരീഷ് ചോടന്‍കര്‍.

എന്നാല്‍ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സംസ്ഥാന സര്‍ക്കാറിനെതിരെ ഒന്നും പറയാനില്ലാത്ത കോണ്‍ഗ്രസ്, പ്രചരണത്തിന്റെ വഴി മാറ്റാന്‍ ശ്രമിക്കുകയാണെന്നുമാണ് ബിജെപിയുടെ വാദം. മുഖ്യമന്ത്രി ആരെന്നത് ഇപ്പോള്‍ വിഷയമല്ല. എംഎല്‍എമാരല്ല ബി ജെ പിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കുക. എന്തായാലും ഒരു കാര്യം ഉറപ്പാണ് ഒരു ഗോവക്കാരനായിരിക്കും മുഖ്യമന്ത്രിയെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രമോദ് സാവന്തിന് പറയാനുള്ളത്.

അതേസമയം മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ മാറ്റി പരസ്‍പരം ധാരണയുണ്ടാക്കുന്ന പതിവ് സര്‍ക്കസുകള്‍ ഇത്തവണയും ഗോവയില്‍ പലയിടങ്ങളിലും നടക്കുന്നുന്നുണ്ട്.

തങ്ങളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ധാരണയിലാണെന്ന് ആം ആദ്മി ആരോപിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കസ് കൂടാരമാണെന്നും മനോഹര്‍ പരീക്കര്‍ അതിലെ റിങ് മാസ്റ്ററാണെന്നുമാണ് ആം ആദ്മിയുടെ ആരോപണം.

TAGS :

Next Story