Quantcast

നോട്ടുക്ഷാമം‍: പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

MediaOne Logo

Khasida

  • Published:

    1 Jan 2018 7:36 PM GMT

നോട്ടുക്ഷാമം‍: പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
X

നോട്ടുക്ഷാമം‍: പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

യോഗം നീതി ആയോഗിന്റെ ആഭിമുഖ്യത്തില്‍


നോട്ട് അസാധുവാക്കലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ 30 ന് അവസാനിക്കാനിരിക്കെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നത തലയോഗം ഇന്ന് നടക്കും. നീതി അയോഗിന്റെ ആഭിമുഖ്യത്തിലാണ് യോഗം. തുടര്‍ നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ഈ മാസം 30 വരെ, അതായത് വരുന്ന വെള്ളിയാഴ്ച വരെ മാത്രമേ ബുദ്ധിമുട്ടുകള്‍ ഉണ്ടാകൂ എന്നായിരുന്നു നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനം. എന്നാല്‍ പണം പിന്‍വലിക്കുന്നതിനടക്കം ഇപ്പോള്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും 30 തിന് ശേഷവും തുടരുമെന്നാണ് പുതിയ സൂചനകള്‍. നോട്ട് അച്ചടി പൂര്‍ത്തിയാത്തത് തന്നെ കാരണം.

ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടക്കുന്നത്. നീതി അയോഗ് അംഗങ്ങള്‍ക്ക് പുറമെ, പ്രമുഖ സാമ്പത്തിക വിദഗ്തരും ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പണം പിന്‍വലിക്കുന്നതിന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് അനുഭവിക്കുന്നത് സംബന്ധിച്ചും, നോട്ടുക്ഷാമം സമ്പത് വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്യും. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ അടുത്ത പൊതുബജറ്റില്‍ സ്വീകരിക്കേണ്ട നയവും തീരുമാനങ്ങളും ചര്‍ച്ച ചെയ്തേക്കും.

TAGS :

Next Story