Quantcast

പെരുമ്പാമ്പിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു

MediaOne Logo

Jaisy

  • Published:

    2 Feb 2018 3:25 AM GMT

പെരുമ്പാമ്പിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു
X

പെരുമ്പാമ്പിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു

രാജസ്ഥാനിലെ മൗണ്ട് അബു ജില്ലയിലാണ് സംഭവം

സെല്‍ഫി ഭ്രാന്ത് മൂത്താല്‍ എന്തു ചെയ്യും...മദം പൊട്ടി വരുന്ന ആനയാണെങ്കില്‍ പോലും മൊബൈല്‍ ഫോണ്‍ പിടിച്ച് അതിന് മുന്നില്‍ നില്‍ക്കും സെല്‍ഫി എടുക്കാന്‍, പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. രാജസ്ഥാനില്‍ പെരുമ്പാമ്പിനൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിനും കിട്ടി എട്ടിന്റെ പണി. സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കലി മൂത്ത പെരുമ്പാമ്പ് ഉഗ്രന്‍ കടികൊണ്ടാണ് യുവാവിനെ എതിരേറ്റത്.

രാജസ്ഥാനിലെ മൗണ്ട് അബു ജില്ലയിലാണ് സംഭവം. ഒരു ഹോട്ടലില്‍ എങ്ങനെയോ എത്തിപ്പെട്ട പെരുമ്പാമ്പിനെ വനം വകുപ്പുക്കാര്‍ പിടി കൂടി. നാല് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പെരുമ്പാമ്പിനെയും ചുമന്നുകൊണ്ടുപോകുന്നത് കണ്ട യുവാവിന് ഒരു ആഗ്രഹം കൂട്ടുകാരെ ഞെട്ടിക്കാനായി ഒരു തകര്‍പ്പന്‍ സെല്‍ഫിയെടുക്കണമെന്ന്. കുറച്ചു ദൂരെ മാറിനിന്ന് ഒരു സെല്‍ഫിയെടുത്തെങ്കിലും തൃപ്തനാവാതെ വന്ന യുവാവ് പാമ്പിന്റെ തലയിരിക്കുന്ന വശത്ത് അല്‍പ്പം ചേര്‍ന്നുനിന്ന് സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞതും യുവാവിന്റെ നെഞ്ച് ലക്ഷ്യമാക്കി പെരുമ്പാമ്പ് കടിക്കാനൊരുങ്ങുകയായിരുന്നു. എന്നാല്‍ യുവാവ് വെട്ടിത്തിരിഞ്ഞുമാറിയതുകൊണ്ട് കാര്യമായ ക്ഷതം സംഭവിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

TAGS :

Next Story