Quantcast

പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നു തന്നെയാകുമെന്ന് കേജ്‍രിവാള്‍

MediaOne Logo

Damodaran

  • Published:

    4 April 2018 6:08 PM GMT

പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നു തന്നെയാകുമെന്ന് കേജ്‍രിവാള്‍
X

പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നു തന്നെയാകുമെന്ന് കേജ്‍രിവാള്‍

എഎപിക്ക് അധികാരം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി ആരായാലും എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുന്നുണ്ടെന്ന് താന്‍ വ്യക്തിപരമായി ഉറപ്പാക്കുമെന്നും അദ്ദേഹം .......

താന്‍ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അരവിന്ദ് കേജ്‍രിവാള്‍. നിലവില്‍ ഡല്‍ഹി മുഖ്യമന്ത്രിയായ ഞാന്‍ എങ്ങിനെയാണ് പഞ്ചാബ് മുഖ്യമന്ത്രിയാകുക? പഞ്ചാുബ് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നു തന്നെയാകും - പട്ടിയാലയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ കേജ്‍രിവാള്‍ പറഞ്ഞു. എഎപിക്ക് അധികാരം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി ആരായാലും എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുന്നുണ്ടെന്ന് താന്‍ വ്യക്തിപരമായി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേജ്‍രിവാളാണ് മുഖ്യമന്ത്രിയാകുന്നതെന്ന് കരുതി വോട്ട് ചെയ്യാന്‍ പഞ്ചാബിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എഎപി നേതാവുമായ മനീഷ് സിസോദിയ ആഹ്വാനം ചെയ്തിരുന്നു. ഇതോടെയാണ് കേജ്‍രിവാള്‍ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

TAGS :

Next Story