Quantcast

താളം തെറ്റി ഹരിത ട്രിബ്യൂണലുകള്‍; ജഡ്ജിമാരോട് പ്രിന്‍സിപ്പല്‍ ബഞ്ചിലേയ്ക്ക് മാറാന്‍ ഉത്തരവ്

MediaOne Logo

Muhsina

  • Published:

    4 April 2018 9:41 AM GMT

താളം തെറ്റി ഹരിത ട്രിബ്യൂണലുകള്‍; ജഡ്ജിമാരോട് പ്രിന്‍സിപ്പല്‍ ബഞ്ചിലേയ്ക്ക് മാറാന്‍ ഉത്തരവ്
X

താളം തെറ്റി ഹരിത ട്രിബ്യൂണലുകള്‍; ജഡ്ജിമാരോട് പ്രിന്‍സിപ്പല്‍ ബഞ്ചിലേയ്ക്ക് മാറാന്‍ ഉത്തരവ്

ചെന്നൈയ്ക്കു പിന്നാലെ രാജ്യത്തെ മൂന്ന് ഹരിത ട്രിബ്യൂണല്‍ ബഞ്ചുകളിലെ പ്രവര്‍ത്തനം കൂടി, താല്‍കാലികമായി അവസാനിക്കുന്നു. ജഡ്ജിമാരോടും വിദഗ്ധ സമിതി അംഗങ്ങളോടും..

ചെന്നൈയ്ക്കു പിന്നാലെ രാജ്യത്തെ മൂന്ന് ഹരിത ട്രിബ്യൂണല്‍ ബഞ്ചുകളിലെ പ്രവര്‍ത്തനം കൂടി, താല്‍കാലികമായി അവസാനിക്കുന്നു. ജഡ്ജിമാരോടും വിദഗ്ധ സമിതി അംഗങ്ങളോടും ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബഞ്ചിലേയ്ക്ക് മാറാന്‍ ആക്ടിങ് അധ്യക്ഷന്‍ യു.ഡി.സാല്‍വി ഇറക്കിയ ഉത്തരവില്‍ പറയുന്നു. ആക്ടിങ് അധ്യക്ഷനും അടുത്ത ആഴ്ച വിരമിക്കും.

ഫെബ്രുവരി അഞ്ചു മുതല്‍ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ചിലേയ്ക്ക് മാറാനാണ്, വെള്ളിയാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്യണം എന്നതു മാത്രമാണ് ഉത്തരവിലുള്ളത്. ഏക ജഡ്ജി കൂടി വിരമിച്ചതോടെ, ചെന്നൈ ബഞ്ചിന്റെ പ്രവര്‍ത്തനം നേരത്തെ അവസാനിച്ചിരുന്നു. പുതിയ ഉത്തരവ് ഇറക്കിയതോടെ, പുനെ, കൊല്‍ക്കത്ത, ഭോപാല്‍ ബഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. പരിസ്ഥിതി സംബന്ധമായ നൂറ് കണക്കിന് കേസുകള്‍ക്കൊപ്പം നാല് ബഞ്ചുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ജീവനക്കാരുടെ ഭാവി കൂടി പ്രതിസന്ധിയിലായിരിയ്ക്കുകയാണ്.

പരിസ്ഥിതി കേസുകള്‍ കൈകാര്യം ചെയ്യാനായി 2010ലാണ് ഹരിത ട്രിബ്യൂണല്‍, ആരംഭിച്ചത്. പിന്നീടിങ്ങോട്ട് പരിസ്ഥിതി പ്രാധാന്യമുള്ള ഏറെ വിഷയങ്ങളില്‍ ട്രിബ്യൂണലുകള്‍‍‍‌ ഇടപെട്ട്, പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകകള്‍ കാട്ടി. രാജ്യത്തുള്ള അഞ്ച് ട്രിബ്യൂണലുകളില്‍, കുറഞ്ഞത് പത്ത് ജുഡീഷ്യല്‍ അംഗങ്ങളും പത്ത് സാങ്കേതിക വിദഗ്ധരും ഒരു ചെയര്‍മാനുമാണ് വേണ്ടത്. നിലവില്‍ നാല് ജുഡിഷ്യല്‍ അംഗങ്ങളും രണ്ട് സാങ്കേതിക വിദഗ്ധരും മാത്രമെ ഉള്ളു. നാല് ജ‍ഡ്ജിമാരില്‍ ഒരാളാണ് ട്രിബ്യൂണലിന്റെ അധ്യക്ഷന്‍. നിലവിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

TAGS :

Next Story