Quantcast

മുറിവൈദ്യന്‍മാരുടെ ഇന്ത്യ; 57 ശതമാനം ഡോക്ടര്‍മാര്‍ക്കും യോഗത്യയില്ല

MediaOne Logo

Alwyn

  • Published:

    5 May 2018 3:09 PM GMT

മുറിവൈദ്യന്‍മാരുടെ ഇന്ത്യ; 57 ശതമാനം ഡോക്ടര്‍മാര്‍ക്കും യോഗത്യയില്ല
X

മുറിവൈദ്യന്‍മാരുടെ ഇന്ത്യ; 57 ശതമാനം ഡോക്ടര്‍മാര്‍ക്കും യോഗത്യയില്ല

വ്യാജ ഡോക്ടര്‍മാരെ ഇടക്കിടെ രാജ്യത്തിന്റെ പലഭാഗത്തു നിന്നും പിടികൂടാറുണ്ടെങ്കിലും ഇന്ത്യയിലെ മുറിവൈദ്യന്‍മാരുടെ എണ്ണം എത്രത്തോളമുണ്ടെന്ന കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

വ്യാജ ഡോക്ടര്‍മാരെ ഇടക്കിടെ രാജ്യത്തിന്റെ പലഭാഗത്തു നിന്നും പിടികൂടാറുണ്ടെങ്കിലും ഇന്ത്യയിലെ മുറിവൈദ്യന്‍മാരുടെ എണ്ണം എത്രത്തോളമുണ്ടെന്ന കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അലോപ്പതി രംഗത്തുള്ള ഡോക്ടര്‍മാരില്‍ 57 ശതമാനം പേര്‍ക്കും ചികിത്സിക്കാനുള്ള യോഗ്യതയില്ലെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, രാജ്യത്തെ പകുതിയില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍മാരും വൈദ്യശാസ്ത്രലോകത്ത് യഥാര്‍ഥ യോഗ്യതയില്ലാത്തവരാണ്.

2001 ലെ സെന്‍സസ് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. അലോപ്പതി ഡോക്ടര്‍മാരെന്ന് അവകാശപ്പെടുന്നവരില്‍ 31.4 ശതമാനം പേര്‍ സ്‍കൂള്‍ തലം വരെ മാത്രം വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്നവരില്‍ 57.3 ശതമാനം പേര്‍ക്കും ഡോക്ടര്‍മാരാകാനുള്ള ഒരു യോഗ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ അലോപ്പതി ഡോക്ടര്‍മാരില്‍ വെറും 18 ശതമാനം പേര്‍ക്ക് മാത്രമാണ് ചികിത്സിക്കാന്‍ യോഗ്യതയുള്ളത്. നഴ്‍സ്, മിഡ്‍വൈഫ് വിഭാഗത്തിലുള്ള 67.1 ശതമാനം പേര്‍ക്കും സ്‍കൂള്‍ വിദ്യാഭ്യാസം മാത്രമാണ് യോഗ്യത. അലോപ്പതി, ആയുര്‍വേദം, യൂനാനി, ഹോമിയോപ്പതി എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

മൊത്തം 20 ലക്ഷം മെഡിക്കല്‍ ജീവനക്കാരാണ് രാജ്യത്തുള്ളത്. ഇതില്‍ 77.2 ശതമാനവും ആലോപ്പതി രംഗത്താണുള്ളത്. 22.8 ശതമാനം ആയുര്‍വേദ, ഹോമിയോപ്പതി, യുനാനി ഡോക്ടര്‍മാരാണ്. ഫാര്‍മസി, പാരമ്പര്യ വൈദ്യശാസ്ത്ര പ്രവര്‍ത്തകരുടെ എണ്ണം 28.8 ശതമാനം വരും. രാജ്യത്തെ 73 ജില്ലകളില്‍ യോഗ്യതയുള്ള ഒരു നഴ്‍സ് പോലും പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യരംഗത്തെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പ്രവര്‍ത്തനമേഖല തമ്മില്‍ കാര്യമായ അന്തരം നിലനില്‍ക്കുന്നു. 59.2 ശതമാനവും നഗരമേഖലയെ കേന്ദ്രീകരിക്കുമ്പോള്‍ 40.8 ശതമാനം മാത്രമാണ് ഗ്രാമമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രമായ 30 ജില്ലകളില്‍ ഒരു ലക്ഷം പേര്‍ക്ക് 9.4 അലോപ്പതി ഡോക്ടര്‍മാരാണുള്ളത്. അതേസമയം, ഏറ്റവും സമ്പന്നമായ 30 ജില്ലകളെടുത്താല്‍ അതിലെ 1 ലക്ഷം ആളുകള്‍ക്ക് 159 അലോപ്പതി ഡോക്ടര്‍മാരുണ്ട്. രാജ്യത്തെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരില്‍ ഉയര്‍ന്ന തോതില്‍ ലിംഗ വ്യത്യാസവും നിലനില്‍ക്കുന്നുണ്ട്. മൊത്തം ആരോഗ്യപ്രവര്‍ത്തകരില്‍ 38 ശതമാനം മാത്രമാണ് സ്ത്രീകള്‍. ഇതേസമയം, കേരളത്തില്‍ ഇത് ആശാവഹമാണ്. ഇവിടെ മൊത്തം ആരോഗ്യപ്രവര്‍ത്തകരില്‍ 64.5 ശതമാനവും സ്ത്രീകളാണ്. മേഘാലയയില്‍ ഇത് 64.2 ശതമാനം വരും. എന്നാല്‍ ഉത്തര്‍പ്രദേശ് (19.9%) ബിഹാര്‍ (22.3 %) എന്നീ സംസ്ഥാനങ്ങളില്‍ ഇത് വളരെ താഴെയാണ്.

TAGS :

Next Story