Quantcast

മഹാശ്വേതാദേവിയുടെ ദ്രൌപദി നാടകമാക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് എബിവിപി

MediaOne Logo

Sithara

  • Published:

    5 May 2018 3:17 AM GMT

മഹാശ്വേതാദേവിയുടെ ദ്രൌപദി നാടകമാക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് എബിവിപി
X

മഹാശ്വേതാദേവിയുടെ ദ്രൌപദി നാടകമാക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് എബിവിപി

മഹാശ്വേതാ ദേവി എഴുതിയ ദ്രൗപദിയെന്ന കഥയെ ആസ്പദമാക്കി ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരെ എബിവിപി

മഹാശ്വേതാ ദേവി എഴുതിയ ദ്രൗപദിയെന്ന കഥയെ ആസ്പദമാക്കി ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരെ എബിവിപി രംഗത്ത്. നാടകം സൈനികരെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് എബിവിപിയുടെ ആരോപണം. നാടകാവതരണത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എബിവിപി പരാതി നല്‍കി.

മഹാശ്വേതാ ദേവിയെ അനുസ്മരിച്ച് സെപ്തംബര്‍ 21നാണ് ക്യാംപസില്‍ നാടകം അവതരിപ്പിച്ചത്. ഇംഗ്ലീഷ് വിഭാഗമായിരുന്നു പരിപാടിയുടെ സംഘാടകര്‍. സര്‍വകലാശാലയില്‍ നിന്നും അനുമതി തേടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. സൈനികരെ അപമാനിക്കാനാണ് നാടകം അവതരിപ്പിച്ചതെന്ന എബിവിപി ആരോപണം വിദ്യാര്‍ത്ഥികളും അധ്യാപകരും നിഷേധിച്ചു. സര്‍വകലാശാലയെ സങ്കുചിതമായ ചിന്തകളില്‍ കുരുക്കിയിടാനാണ് എബിവിപി ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ ആസൂത്രിതമാണെന്നും സംഘാടകര്‍ വിശദീകരിച്ചു.

1970കളിലെ സമീന്ദാരി ചൂഷണത്തിനെതിരായ കഥയാണ് ദ്രൌപദി. സുരക്ഷാസേനയുടെ കസ്റ്റഡിയില്‍ ബലാത്സംഗത്തിന് ഇരയായ ദോപ്ദിയാണ് കേന്ദ്രകഥാപാത്രം. മഹാശ്വേതാ ദേവിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ‘ഹസാര്‍ ചൗരസി കീ മാ’ എന്ന സിനിമയും ക്യാംപസില്‍ പ്രദര്‍ശിപ്പിച്ചു. നാടകത്തിന്റെ വീഡിയോ എബിവിപി ആര്‍എസ്എസ്, ബിജെപി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിപ്പിച്ചു. പിന്നാലെ ഈ സംഘടനകളുടെ പിന്തുണയോടെ സര്‍വകലാശാലയ്ക്ക് മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല ആറംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. കമ്മിറ്റിയിലെ നാല് പേരും സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ളവരാണ്. സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദ ഫലമായാണ് സര്‍വകലാശാല അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് പരിപാടിയുടെ സംഘാടകര്‍ ആരോപിച്ചു.

TAGS :

Next Story