Quantcast

ജലസേചന മന്ത്രിയെ കേജ്‍രിവാള്‍ പുറത്താക്കി, എഎപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

MediaOne Logo

admin

  • Published:

    5 May 2018 11:53 PM GMT

ജലസേചന മന്ത്രിയെ കേജ്‍രിവാള്‍ പുറത്താക്കി, എഎപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
X

ജലസേചന മന്ത്രിയെ കേജ്‍രിവാള്‍ പുറത്താക്കി, എഎപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ടാങ്കര്‍ അഴിമതിയില്‍ എഎപി നേതാക്കള്‍ക്കുള്ള പങ്ക് ഇന്ന് വെളിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബാലാജിയുമായി ഇന്ന് രാവിലെ നടക്കുന്ന കൂടിക്കാഴ്ചയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍

ജലസേ.ചന വകുപ്പ് മന്ത്രിയും കുമാര്‍ ബിശ്വാസ് പക്ഷക്കാരനുമായ കപില്‍ മിശ്രയെ ഡല്‍ഹി മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജ്‍രിവാളാണ് തീരുമാനം കൈകൊണ്ടത്. കൈലാശ് ഗലോട്ട്, രാജേന്ദ്ര പാല്‍ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. അതേസമയം തീരുമാനത്തിനെതിരെ മിശ്ര രംഗതെത്തി. ടാങ്കര്‍ അഴിമതിയില്‍ എഎപി നേതാക്കള്‍ക്കുള്ള പങ്ക് ഇന്ന് വെളിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബാലാജിയുമായി ഇന്ന് രാവിലെ നടക്കുന്ന കൂടിക്കാഴ്ചയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നും തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിലൂടെ ഇവ പരസ്യപ്പെടുത്തുമെന്നും മിശ്ര വ്യക്തമാക്കി. എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് താനെന്നും പാര്‍ട്ടിക്കാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുമാര്‍ ബിശ്വാസിനെ കൂടെ നിര്‍ത്താന്‍ അമാനത്തുള്ള ഖാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും പാര്‍ട്ടിക്കാരും മന്ത്രിമാരും ഗ്രൂപ്പ് സമവാക്യങ്ങളില്‍ കുടുങ്ങുന്നതിനോട് കേജ്‍രിവാളിന് കടുത്ത അതൃപ്തി ഉള്ളതായാണ് അറിയുന്നത്. തര്‍ക്ക സമയത്ത് കുമാര്‍ ബിശ്വാസിന്‍റെ കൂടെ അടിയുറച്ച് നിലകൊണ്ട മിശ്രക്കെതിരായ നടപടി അച്ചടക്കലംഘനം വച്ച് പൊറുപ്പിക്കില്ലെന്ന ശക്തമായ സൂചനയാണ് നല്‍കുന്നത്. ജലവിതരണം താളം തെറ്റിയതാണ് മിശ്രയുടെ പുറത്താക്കലിനുള്ള കാരണമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചൂണ്ടിക്കാണിക്കുന്നത്.

TAGS :

Next Story